Chapter Title : മൂന്ന് പെൺകുട്ടികൾ 11 [Sojan]
കൊണ്ടപ്പോൾ കുറച്ച് ശക്തിയിലായി പോയി. സോറി, ഒരായിരം സോറി"
"അതെനിക്കറിയാം, കാല് കൊണ്ടതിനൊന്നുമല്ല ശ്യാമേ എനിക്ക് വിഷമം"
"പിന്നെ?"
"ഒന്നുമില്ല, നീ പൊയ്ക്കോ"
"എന്താണെന്ന് പറ"
"എന്നെക്കൊണ്ട് എല്ലാം പറയിക്കണോ?"
കാലിൽ നിന്നും ഒരു ചെറിയ തരിപ്പ് അരിച്ചു കയറുന്നു. അവൾ എന്തൊക്കെയോ ഞാനും ആര്യചേച്ചിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കിയിരിക്കുന്നു. അതല്ലേ ആ ചോദ്യത്തിന്റെ അർത്ഥം?
"എന്താണെന്ന് പറയ്"
"എനിക്കെല്ലാം മനസിലാകുന്നുണ്ട് ശ്യാമേ"
"എന്ത് കാര്യം?"
"ഞാനത് പറയില്ല, പറഞ്ഞാൽ അത് എത്തേണ്ടിടത്ത് എത്തും."
"എവിടെ?"
"അത് എവിടാണെന്നും നിനക്കറിയാം"
ഞാനൊന്നും മിണ്ടിയില്ല, ഇവൾക്ക് എന്തൊക്കെയറിയാം?
ആ ഉടയതമ്പുരാനറിയാം.
"അതൊക്കെ പോട്ടെ, നീ എന്നോട് പിണങ്ങരുത്. ആര്യചേച്ചിക്കും അത് സങ്കടമാണ്"
"ആര്യചേച്ചിക്കോ?"
"ആം"
"അത് കൊള്ളാമല്ലോ?"
"ചേച്ചി കൂടി പറഞ്ഞിട്ടാണ് ഞാൻ നിന്റെ അടുത്ത് വന്നത്?"
"എന്തിന്?"
"ക്ഷമ പറയാൻ"
അർച്ചന പരിഹാസരൂപേണ ഒരു ചിരിചിരിച്ചു.
"അത് അതിലും ഭംഗിയായി"
"നീ ഇങ്ങിനെ അച്ചടി ഭാഷയിൽ സംസാരിക്കാതെ"
"ഞാൻ ഒരു പൊട്ടിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?"
"ഇല്ല"
"നിന്റെ പെരുമാറ്റം കാണുമ്പോൾ അങ്ങിനൊരു സംശയം എനിക്ക് തോന്നുന്നു."
"എന്നെ മാത്രമാണോ ഉദ്ദേശിച്ചത്, അഥവാ ചേച്ചിയേയും ഉണ്ടോ"
""
"അതേ എന്നർത്ഥം അല്ലേ?"
"എടാ നിനക്കെന്നോട് എന്തുപോലുള്ള ഇഷ്ടം ആയിരുന്നു എന്നെനിക്കറിയില്ല, എങ്കിലും നമ്മൾ ഒരു പാട് എന്തൊക്കെയോ ആണ് എന്ന് എനിക്ക് തോന്നിയിരുന്നു."
"ഞാൻ"
"നിനക്ക് കാര്യമായൊന്നും ന്യായീകരിക്കാൻ ഇല്ലാ എന്നെനിക്കറിയാം"
"ഇല്ലാ, അത് സത്യമാണ്, പക്ഷേ നമ്മുടെ ബന്ധത്തേയും ന്യായീകരിക്കാൻ നമ്മുക്കാകില്ല, ആരും ഇത് സമ്മതിച്ചു തരില്ല.."
"അപ്പോൾ കിട്ടിയതാകട്ടെ എന്നല്ലേ?"
"അങ്ങിനെ എങ്കിൽ അങ്ങിനെ, തർക്കിക്കാൻ ഞാനില്ല"
💬 Comments
View all comments