0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 11 [Sojan]

Author : Sojan Read All Parts 2.2K

"നിനക്കെങ്ങിനെ ഇതിനൊക്കെ സാധിക്കുന്നു?"

"നീയുമായി കൂടുതൽ ഒന്നും നടക്കില്ലല്ലോ അർച്ചനേ? ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഇരുവരും പിരിയേണ്ടിവരും"

"ഇപ്പോൾ അത് തന്നെയല്ലേ അവസ്ഥ?"

"എനിക്കങ്ങിനെ തോന്നിയിട്ടില്ല."

"ഞാൻ തുണിയലക്കട്ടെ, നീ ചെല്ല് അല്ലെങ്കിൽ ആര്യചേച്ചി തെറ്റിദ്ധരിക്കും"

ഞാൻ മനസില്ലാമനസോടെ അവിടുന്ന്‌ എഴുന്നേറ്റ് പോന്നു.

അടുത്ത വീട്ടിൽ ഒരു പോമറേനിയൻ പട്ടിയുണ്ടായിരുന്നു. ജാസ് എന്നായിരുന്നു അതിന്റെ പേര്. അവൻ ഇടയ്ക്കൊക്കെ ആര്യചേച്ചിയുടെ വീട് സന്ദർശിക്കാൻ വരും. ജാസ് ആളൊരു പൊടി 'കോഴിയായിരുന്നു'.  കക്ഷിക്ക് ഒരു ലൈൻ ഉണ്ട്. ആറിനക്കരെയാണ് ആ തരുണിയുടെ ഭവനം. ഏതോ വേനൽക്കാലത്ത് അവൻ കണ്ടു പിടിച്ചതായിരിക്കണം ആ വീട്! അതെങ്ങിനെ സാധിച്ചു എന്ന്‌ ഇന്നും അത്ഭുതമാണ്. അതും പോമറേനിയൻ തന്നെ. ജാസിന്റെ വീട്ടിലെ ചേച്ചിയും ചേട്ടനും ജോലിക്കാരായിരുന്നു, അവർ രാവിലെ വീടും പൂട്ടിയിട്ട് പോകും.

മഴക്കാലം വന്നാൽ പിന്നെ ഇവന് ഒരു മാർഗ്ഗവും ഇല്ല അപ്പുറത്തുള്ള സെറ്റപ്പിന്റെ അടുത്ത് പോകുവാൻ. പക്ഷേ പയ്യെ പയ്യെ ആശാൻ എന്റെ കൂടെ ആറ്റിൽ ചാടി പേടി മാറി. എങ്ങിനെയോ വെള്ളമുള്ളപ്പോൾ നീന്തി അക്കരെ പറ്റി. അതോടെ ആ വീട്ടുകാർക്ക് പണിയായി. ഇവനെ ആഴ്ച്ചയിൽ ഒരിക്കൽ എന്ന പോലെ മിസിങ്ങാകാൻ തുടങ്ങി. അന്വേഷിച്ച് പിടിച്ച് ചെല്ലുമ്പോൾ ആള് ആ വീട്ടിലുണ്ട്.

ആര്യചേച്ചിയുടെ കടവിൽ നിന്നാണ് ഇവന്റെ സ്റ്റാർട്ടിങ്ങ് പോയിന്റ്. ചെന്നു നിൽക്കുന്നത് കാൽ കിലോമീറ്റർ താഴെയാണെന്നു മാത്രം. തിരിച്ച് ഇവനെ എത്തിക്കണമെങ്കിലും അതു പോലെ തന്നെ അക്കര ഭാഗത്ത് മുകളിലേയ്ക്ക് പോയിട്ട് പോരണം - നമ്മുടെ പോലെ കുറുകെ നീന്താനൊന്നും പറ്റില്ല പുള്ളിക്ക് - തന്നെയുമല്ല അങ്ങോട്ട് പോകുന്ന

💬 Comments

View all comments