Chapter Title : മൂന്ന് പെൺകുട്ടികൾ 11 [Sojan]
ചേച്ചി"
ഞാൻ വേഗം കുളിച്ചു കേറാൻ നോക്കി.. ജാസിനെ കൂട്ടിലടയ്ക്കണം. ഇല്ലെങ്കിൽ ആശാൻ അടുത്ത് ഷോട്ടിന് പോയെന്നിരിക്കും.!
"നിനക്കെന്താ ഇത്ര ധൃതി?"
"അവനെ കൂട്ടിൽ കയറ്റണം"
"അവനും അവന്റെ ഒരു പട്ടിയും! എടാ എന്തൊക്കെ ആര്യ പിന്നെ ചോദിച്ചു?"
"ഓ അങ്ങിനെ അധികമൊന്നും ചോദിച്ചില്ല"
"അത് ചുമ്മാ"
"ങാ എന്നാ ചുമ്മായാ... അമ്പിളി ചേച്ചിക്കിപ്പോൾ എന്താ വേണ്ടെ?"
"കുമ്പിളി ചേച്ചി .. എന്നെ ചേച്ചി എന്ന് വിളിക്കേണ്ട"
"ഒക്കെ എന്നാൽ കുമ്പിളി"
"എടാ ആര്യ ശരിക്കും എല്ലാം കണ്ടോ?"
"കണ്ടെന്നേ"
"എന്നിട്ടും നിന്നോട് ഈ പണി നടക്കില്ല എന്നൊന്നു പറഞ്ഞില്ലേ?"
"ഇല്ല"
"അതെന്താ?" അമ്പിളിയുടെ സ്വരത്തിന് ഒരു പതർച്ച.
"ആ"
"ശ്യാമേ ഉരുളല്ലേ"
ശ്ശെടാ, ഇന്ന് രാവിലെ മുതൽ പെണ്ണുങ്ങളെല്ലാവരും എന്റെ തലയിലോട്ടാണല്ലോ? അർച്ചനയുടെ ക്വസ്റ്റ്യനിങ്ങ് കഴിഞ്ഞേ ഉള്ളൂ..!!
"ഞാൻ എന്തിന് ഉരുളണം? ഒരു ഉരിളിച്ചയുമില്ല. ആര്യചേച്ചി പറഞ്ഞത് ഓർമ്മയില്ലേ? - "ഇത് ഇങ്ങിനൊക്കെയേ സംഭവിക്കൂ എന്നെനിക്കറിയാമായിരുന്നൂ" -എന്ന്?"
അമ്പിളി എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.
"നീ നുണയാണ് പറയുന്നത്"
"ഞാനോ? എന്തിന് അല്ലെങ്കിൽ എന്ത്?"
"നിങ്ങൾ ഇതെല്ലാം അന്യോന്യം സംസാരിച്ചില്ലേ?"
"ഇല്ല അമ്പിളി, പക്ഷേ ആര്യചേച്ചിക്ക് കണ്ടത് മാത്രം മതിയല്ലോ?, കൂടുതൽ എന്തറിയാൻ"
"എടാ സത്യം പറ, നിങ്ങൾ തമ്മിൽ എങ്ങിനാ?"
"എന്തോന്ന് എങ്ങിനാ" ഞാൻ അവിടേയും ഇവിടേയും തൊടാതെ ഉഴപ്പി..
"എനിക്കറിയാം നിങ്ങൾ തമ്മിൽ മറ്റെന്തൊക്കെയോ ഉണ്ട് എന്ന്"
ഞാൻ പുശ്ചഭാവത്തിൽ അമ്പിളിയെ ഒന്ന് ചിരിച്ചു കാണിച്ചു.
"പുതിയ ഐറ്റം ആണോ?"
"അല്ല, പണ്ടേ എനിക്ക് സംശയമുണ്ടായിരുന്നു. നിങ്ങളുടെ ഒന്നിച്ചുള്ള കിടപ്പും. അവിടേയും ഇവിടേയും
💬 Comments
View all comments