0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 11 [Sojan]

Author : Sojan Read All Parts 2.2K

ഉള്ള തൊടലും, പിടിക്കലും..."

"ഇതിപ്പോ അമ്പിളിയുടെ കാര്യം കൈയ്യോടെ പിടിച്ചപ്പോൾ എന്നേയും ആര്യചേച്ചിയേയും കൂടി കുഴിയിൽ ചാടിക്കണം, അത്ര തന്നെ"

"നീയും കള്ളനാ, അവളും കള്ളിയാ"

"ങാ അതെ.. എനിക്ക് പോകാമോ? അവൻ അവന്റെ വഴിക്ക് പോകും"

അമ്പിളി പതിയെ എഴുന്നേറ്റു. ഞാൻ മുണ്ടിന് മുകളിലൂടെ അരയിൽ തോർത്തും കെട്ടി ടീഷർട്ട് ഇട്ടുകൊണ്ട് കൊക്കോകൾക്കിടയിലൂടെ ജാസിന്റെ വീട്ടിലേയ്ക്ക് നടന്നു. പത്ത് ചുവട് നടന്ന്‌ തിരിഞ്ഞ് നോക്കുമ്പോൾ ഇലകൾ മാറ്റിക്കൊണ്ട്, ഞാൻ പോകുന്നതിന് പിന്നാലെ അമ്പിളിയും വരുന്നുണ്ട്.

"എടാ പതുക്കെ ഞാനൂടെ വരട്ടെ"

"അവന്റെ കോമ്പോണ്ടിൽ കയറിയാൽ ആറിന്റെ വക്കത്തുനിന്ന്‌ കാണുന്ന ഫ്രെണ്ട്ഷിപ്പ് ഒന്നും കാണില്ല"

"നീയില്ലേ കൂടെ"

ഞങ്ങൾ നടന്ന്‌ ആ വീട്ടിലെത്തി. അവിടാരും ഇല്ലായിരുന്നു. ജാസ് നനഞ്ഞ ദേഹവുമായി തിണ്ണയിൽ കയറി കിടപ്പുണ്ട്. എന്നെ കണ്ടതേ വലിയ സന്തോഷത്തിൽ ഓടിവന്നു. അമ്പിളി പേടിച്ച് താഴെ തന്നെ നിന്നു. കൂട് പോയി തുറന്നതേ അവൻ ഓടി ചെന്ന്‌ അകത്തു കയറി. ആശാന് വിശക്കുന്നു കാണും, ചില്ലറ അധ്വാനമല്ലല്ലോ ഇന്നലെ മുതൽ?!

അടുക്കള വശത്തേയ്ക്ക് ഞാൻ ചെന്നു. വർക്കേരിയായിൽ ഒരു കൊട്ട കൊണ്ട് മൂടി അവന്റെ ഫുഡ് ഇരിപ്പുണ്ട് എന്ന്‌ ചേച്ചി പറഞ്ഞിട്ടാണ് പോയിരുന്നത്. പട്ടിക്കൂട്ടിൽ വച്ചാൽ കോഴി കയറി മുഴുവനും തിന്നും.

ഞാനതെടുത്ത് അവന് കൊണ്ടു പോയി കൊടുത്തു. അമ്പിളി ചെറിയ ഭയപ്പാടോടെ 'തെന്നിയൊഴുകുന്ന' രീതിയിൽ അവന്റെ കൂടിന് മുന്നിലൂടെ പാസായി എന്റെ അടുത്തേയ്ക്ക് വന്നു. അവൻ തീറ്റക്കിടയിൽ ഒന്ന്‌ മുരണ്ടു. വിശപ്പ് കാരണം ഇഷ്ടന് കുരയ്ക്കാൻ പോലും താൽപ്പര്യമില്ലായിരുന്നു.

"നിനക്ക് നാണമില്ലല്ലോ, കണ്ടവരുടെ എല്ലാം ദാസ്യപ്പണി

💬 Comments

View all comments