0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 2 [Sojan]

Author : Sojan Read All Parts 1.5K

കുടിക്കുമ്പോൾ അവൾ വീട്ടിലേയ്ക്ക് പോകുന്നത് ഞാൻ കണ്ടു.

====================================================================

ഈ കാലഘട്ടത്തിലാണ്. "എന്റെ കസിൻ കവിത" എന്ന കഥയിൽ പറയുന്ന കവിതയുമായുള്ള ചില സംഭവങ്ങൾ നടക്കുന്നത്.

അർച്ചനയേക്കാളും നിറവും, പരിഷ്ക്കാരവും കൂടിയ കവിതയുമായി അവരുടെ വീട്ടിൽ ഞാൻ ചെല്ലുകയും, വളരെ സന്തോഷത്തോടെ ഇടപെടുകയും ചെയ്തു പോന്നു. ഈ മൂന്ന്‌ പെൺകുട്ടികൾക്കും ഏത് രീതിയിൽ നോക്കിയാലും കവിതയിൽ അസൂയ ജനിപ്പിച്ചിരുന്നിരിക്കാം.

ഇരു കൂട്ടരും ബന്ധുക്കളാണെങ്കിലും കവിത എന്നെ വിളിച്ചുകൊണ്ട് നടക്കുന്നതും, ചാമ്പങ്ങായും മൾബറിയും പറിപ്പിക്കുന്നതും, ഞാൻ അവരുടെ വീട്ടിൽ പോകുന്നതും എല്ലാം ഇവർക്ക് എന്നോട് അത്രയും നാളും ഉണ്ടായിരുന്ന ബന്ധത്തിൽ പെട്ടെന്ന്‌ ഒരു മുറിപ്പാടുണ്ടാക്കി.

അവർക്ക് മാത്രം സ്വന്തമായിരുന്ന എനിക്ക് മറ്റൊരു അവകാശി വന്നത് മൂന്നുപേർക്കും സുഖിച്ചിട്ടില്ലാ എന്ന്‌ മുഖത്തു നിന്നും മനസിലാകുമായിരുന്നു.

ആര്യ ചേച്ചി തമാശ രൂപേണ അത് പറയുകയും ചെയ്തു, എന്തെന്നാൽ പ്രായത്തിൽ മൂത്തതായതിനാൽ ആര്യചേച്ചി പറയുന്നതിൽ ആരും തെറ്റിദ്ധരിക്കുകയില്ലായിരുന്നു.

"നിനക്കിപ്പോൾ ഞങ്ങളെ ഒന്നു വേണ്ടല്ലോ? വല്യ ആളായി പോയില്ലേ?"

"പിന്നെ ഒന്ന്‌ പോ ചേച്ചി - ചുമ്മാ"

"ഹും വന്നവരൊക്കെ വന്നതു പോലെ പോകും. ഞങ്ങളെ ഇവിടുള്ളൂ കെട്ടോ"

"കവിത പാവമാ"

"ഓ പിന്നെ ഒരു പാവം, നീയൊരു മണ്ടനാ"

"അതെ സമ്മതിച്ചു"

"നീ സമ്മതിക്കേണ്ട കാര്യമൊന്നുമില്ല, ഞങ്ങൾക്കറിയാം" അതും പറഞ്ഞ് ചേച്ചിയും, അർച്ചനയും കിടന്ന്‌ ചിരിച്ചു.

ആശ എന്റെ മുന്നിലേയ്ക്ക് പിന്നെ വന്നുമില്ല.

കവിതയെ പറയുന്നത് എനിക്കത്ര രുചിക്കുന്നൊന്നും ഇല്ലായിരുന്നു. എങ്കിലും ഞാൻ അത് കാര്യമാക്കിയില്ല. കവിതയേക്കാളും, അർച്ചനയേക്കാളും എനിക്ക് പ്രാണൻ ചേച്ചിയായിരുന്നു. എന്നാൽ പഴയതു പോലെ അടുക്കാൻ ചെറിയൊരു ഭയവും ഉണ്ടായിരുന്നു.

💬 Comments

View all comments