0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 2 [Sojan]

Author : Sojan Read All Parts 1.5K

ചേച്ചി എന്റെ ഹൃദയത്തിന്റെ ഗ്രാഫ് ശരിയായി മനസിലാക്കിയിട്ടുണ്ട് എന്നത് എനിക്ക് പിടികിട്ടിയതായിരുന്നു അതിന് കാരണം. എന്നാൽ എന്നോടുള്ള ചേച്ചിയുടെ പെരുമാറ്റത്തിൽ ഒരു വ്യത്യാസവും കാണാനും ഉണ്ടായിരുന്നില്ല.

ഒരു ദിവസം ആരുമില്ലാത്ത സമയത്ത് ഞാൻ അവരുടെ അടുക്കള വഴി കയറിയപ്പോൾ അർച്ചന പാലോ മറ്റോ തിളപ്പിക്കുകയായിരുന്നു. ഞാൻ വീടിന്റെ മുൻവശത്ത് പോയി പരിസരം എല്ലാം നിരീക്ഷിച്ചു. ഇല്ല. ആരുമില്ല. തിരികെ ചെന്ന്‌ അർച്ചനയെ കെട്ടിപ്പിടിച്ചു.

അവൾ സഹകരിച്ചുമില്ല, നിസഹകരിച്ചുമില്ല!! ചെറിയൊരു പുഞ്ചിരിയോടെ ചുണ്ടുകൾ കൊണ്ടുള്ള ഫ്രഞ്ച് കിസിൽ ഞങ്ങൾ കുറച്ചു സമയം ഏർപ്പെട്ടു. എന്നിരുന്നാലും ആദ്യകാലത്തുണ്ടായിരുന്ന ഭ്രാന്തമായ ചുംബനങ്ങൾ അവളിൽ നിന്നും ഉണ്ടായില്ല. ഭയമായിരുന്നു കാരണം.

അതിൽ കൂടുതൽ അവിടെ ഒന്നും നടക്കില്ലായിരുന്നു. ആരുടേയോ കാൽപെരുമാറ്റം കേട്ടതിനാൽ ഞാൻ അവിടെ നിന്നും മാറി.

വന്നത് ഏതോ കച്ചവടക്കാരായിരുന്നു.

അയാൾ വീടിന്റെ ഉമ്മറത്ത് ക്ഷീണിച്ച് അച്ഛൻ വരുന്നതും പ്രതീക്ഷിച്ച് ഇരിപ്പുറപ്പിച്ചു.

ഞാൻ അയാളെ വിട്ട് അടുക്കളയിൽ വീണ്ടും എത്തി.

അവൾ കണ്ണുകൊണ്ട് വേണ്ടാ എന്ന്‌ കാണിച്ചു.

റബ്ബർപുരയിൽ വച്ചുണ്ടായ സംസാരങ്ങൾ മൂലം എനിക്കും മനസിൽ ചില ഭയങ്ങൾ ഉണ്ടായിരുന്നു.

ആരേയും വിശ്വാസമില്ലാത്ത അവസ്ഥ.

എന്തിന് അർച്ചനയെ പോലും.!!

പോരാത്തതിന് ആശ കാലുമാറിയ ചരിത്രവും എന്റെ മുന്നിലുണ്ടല്ലോ? ചേച്ചിയുടെ ബ്രെയിൻ വാഷിനാൽ അർച്ചനയും മാറാൻ വയ്യായ്കയില്ല എന്നെനിക്ക് തോന്നി.

ഞാൻ മാറിനിന്ന്‌ അടുക്കളയിലെ അലമാരയിൽ അതുമിതുമൊക്കെ പരതികൊണ്ട് നിന്നപ്പോൾ അർച്ചന എന്നെ ശൂ ശൂ എന്ന്‌ വിളിച്ചു.

ഞാൻ തല ഉയർത്തി നോക്കുമ്പോൾ അവൾ വായിൽ എന്തോ ഇട്ടിട്ടുണ്ട്.

അത് പതിയെ പുറത്തേയ്ക്ക് തള്ളി എന്നെ കാണിച്ചു.

എന്താണത് എന്ന്‌ എനിക്കാദ്യം

💬 Comments

View all comments