Chapter Title : മൂന്ന് പെൺകുട്ടികൾ 4 [Sojan]
ഐസ് സ്റ്റിക്ക് മേടിക്കൽ, ക്ലാസിലിരുന്ന് പൈസാ കറക്ക് മുതലായ അതിപ്രദാനമായ ദൈന്യംദിന കാര്യങ്ങൾക്കായി വളരെ സൂഷ്മതയോടേയാണ് ഇതെല്ലാം ചിലവഴിച്ചിരുന്നത്.
ആദ്യമായി സിഗററ്റ് വലിച്ച് തെങ്ങും തോപ്പിൽ തലകറങ്ങി കിടന്നതും ഇതേകാലത്താണ്.
"എന്റെ പൈസാ എന്തിയേടാ?"
ഞാൻ ചെവിയുടെ അരികിൽ ചെന്ന് ആരും കേൾക്കാതെ പറയും.
"ഒരു ബലൂൺ വാങ്ങിച്ചു."
ചേച്ചി ചമ്മിയ ഒരു ചിരി ചിരിക്കും, ആരെങ്കിലും കേട്ടോ എന്ന് ചുറ്റുപാടും നോക്കും.
ആറ്റിൽ കുളിക്കാൻ പോകുമ്പോൾ ഇതിനുള്ളിൽ വെള്ളം നിറച്ച് കൂട്ടുകാരോടൊപ്പം കളിക്കും.
ഇഷ്ടമില്ലാത്ത പെണ്ണുങ്ങളാണ് കുളിക്കുന്നതെങ്കിൽ ഒളിച്ചിരുന്ന് വീർപ്പിച്ച് ഒഴുക്കി വിടും.
അപ്പോൾ അവരുടെ മുഖം കാണുമ്പോൾ ചിരിവരും.
ചിലർ അത് കല്ലെടുത്തെറിഞ്ഞ് പൊട്ടിക്കാൻ നോക്കും.
കല്ല് കൊണ്ടാലും അത് പൊട്ടുകയൊന്നുമില്ല.
ഈ വീരസാഹസീക കഥകളെല്ലാം ചേച്ചിയോട് മാത്രമേ ഞാൻ വന്നു പറയൂ. ചേച്ചി ചെവിക്ക് പിടിക്കും.
അർച്ചനയൊക്കെ ഇതൊന്നും അറിയാത്ത 'പൊടിക്കുഞ്ഞുങ്ങളായിരുന്നു' എനിക്കും ചേച്ചിക്കും.
ഞങ്ങൾ മുതിർന്നവർ; അർച്ചനയൊക്കെ ഇള്ളക്കുട്ടികൾ.
ആ കാലത്ത് ഞാൻ പിന്നേയും ഉയരം വച്ചു, സ്വരം കൂടുതൽ പൗരുഷമുള്ളതായി. കൈയ്യുടെ മസിലുകൾ പിന്നേയും ബലം വച്ചു. ചേച്ചിയെ എടുത്തുയർത്തി നിലത്തേയ്ക്ക് ഡിം എന്നിടുക, കോരിയെടുത്ത് കട്ടിലിൽ ഇടുക ഒക്കെയായി ശക്തി തെളിയിക്കാനുള്ള മാർഗ്ഗങ്ങൾ.
"ഇന്ന് ചേച്ചിയെ എടുത്തില്ല"
"പോടാ"
"എന്നും ഒരു തവണയെങ്കിലും എടുക്കണം"
"പിന്നെ ഞാൻ നിന്റെ കൊച്ചല്ലേ"
"അതൊന്നും പറഞ്ഞാൽ പറ്റില്ല, എന്നും എടുക്കുന്നതല്ലേ?"
"പോടാ മാക്രി, എന്നെ നിലത്തിടാനല്ലേ"
അപ്പോൾ ഞാൻ തോറ്റതായി ഭാവിച്ച് അനങ്ങാതിരിക്കും, ചേച്ചിയുടെ ശ്രദ്ധമാറുമ്പോൾ പിന്നിലൂടെ ചെന്ന് കോരിയെട്ടുത്ത് താഴെയിടുന്നതായി ഭാവിക്കും. ചേച്ചി പേടിച്ച് എന്റെ കഴുത്തിൽ പിടിക്കും.
വളയും,
💬 Comments
View all comments