0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 5 [Sojan]

Author : Sojan Read All Parts 2.8K

നൂറുകണക്കിന് അവസരങ്ങൾ മുമ്പ് ഞങ്ങൾക്കുണ്ടായിരുന്നു. അന്നൊന്നും പിടി തരാഞ്ഞ ചേച്ചിക്ക് പിണക്കത്തിൽ നിന്നും ഇണക്കത്തിലേയ്ക്ക് വന്നപ്പോൾ ഉണ്ടായ ഉൻമദവും, ആ വിശാലമായ പറമ്പിന്റെ വിജനതയും ആകാം മനസിളക്കിക്കളഞ്ഞത്.

"നീ എന്നെ കളിയാക്കുമോ ഇനി" ഡ്രെസ് നേരേയാക്കി, കിടപ്പിൽ നിന്നും എഴുന്നേറ്റിരുന്ന്‌ ബ്ലൗസിന്റെ ഹുക്കുകൾ ഇടുമ്പോൾ ചേച്ചി ചോദിച്ചു.

"പിന്നെ കളിയാക്കി, ഇത്രയും കാലവും ഞാൻ ഇതിനല്ലേ കൊതിച്ചിരുന്നത്"

"കൊതി തീർന്നോ?"

ഞാൻ മറുപടി പറഞ്ഞില്ല. കളിക്കണം എന്ന ആഗ്രഹവും, കുറഞ്ഞ പക്ഷം ചേച്ചി ഒന്ന്‌ എന്റെ സംഭവത്തിൽ പിടിക്കണം എന്നും മനസിൽ ഉണ്ട്. പക്ഷേ ഇപ്പോളും അതൊന്നും പച്ചയ്ക്ക് പറയാൻ വയ്യ. എങ്കിലും ഞങ്ങളുടെ ഇടയിലെ സർവ്വ ബന്ധങ്ങളും, സർവ്വ കെട്ടിമാറാപ്പുകളും അഴിഞ്ഞുലഞ്ഞ് നിലത്തു വീണതിന്റെ ശാന്തത എന്നിലുണ്ടായിരുന്നു.

ഇനി എന്തും പറയാം, എന്നിരുന്നാലും എനിക്ക് കളിക്കണം എന്ന്‌ പറയാനൊന്നും നാവ് പൊങ്ങുന്നില്ല. അതിനാൽ ആ ചോദ്യത്തിന് മറുപടിയായി ഞാൻ പറഞ്ഞു.

"കൊതി തീർന്നത് ചേച്ചിക്കല്ലേ?"

"ഓഹോ"

ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തു വീഴുന്ന സ്വരം കേൾക്കാം.

"ചേച്ചി വെള്ളം"

"അയ്യോ മോട്ടർ നിർത്താം"

ഞങ്ങൾ വേഗം അടുത്തുള്ള മോട്ടർ പുരയിൽ പോയി സ്വച്ച് ഓഫ് ചെയ്തു.

"നനക്കേണ്ടെ?"

"ഹും, ബാ" അതും പറഞ്ഞ് മുകൾ ഭാഗത്തേയ്ക്ക് ചേച്ചി പോയി. ആറ്റുവക്കിലുള്ളതിലും കൂടുതൽ ഉണക്കു തട്ടുക മുകൾ ഭാഗത്തുള്ള വൃക്ഷങ്ങൾക്കായിരിക്കുമല്ലോ?

ചേച്ചി ആ വശത്തേയ്ക്കുള്ള വാൽവ് തിരിക്കാൻ നോക്കി, നേരേ എതിരൂട് ദിശയിലേയ്ക്കാണ് പൊട്ടി തിരിക്കുന്നത്, കൂടുതൽ മുറുകുകയേ ഉള്ളൂ.

"മാറ്"

ചേച്ചി മാറിയതും വാൽവ് തിരിച്ചതും "ടിസ്" എന്ന്‌ ചീറ്റുന്ന സ്വരത്തോടെ ജലം പ്രവാഹമാരംഭിച്ചു. ആ

💬 Comments

View all comments