0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 5 [Sojan]

Author : Sojan Read All Parts 2.8K

വാഴച്ചുണ്ടിലേയ്ക്ക് നോക്കിക്കൊണ്ട് എന്തോ സാധാരണ കാര്യം പറയുന്നതു പോലാണ് ഞാനത് പറഞ്ഞത്.

പറഞ്ഞ ശേഷം ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ, കൃത്രിമ ദേഷ്യവും, അത്ഭുതവും മുഖത്ത്. കൊച്ചു കുട്ടികൾ കാണിക്കുന്ന അജ്ഞതാ ഭാവം എന്നു വേണമെങ്കിലും ആ ഭാവത്തിനെ വിളിക്കാം.

അതു കണ്ട് ഞാൻ:

"അറിയില്ലായിരിക്കും"

"ഇല്ല"

"എന്റെ ചേച്ചി, ചേച്ചി ഒരു ഭൂലോക കള്ളിയാണല്ലേ?"

"അതെന്നാടാ" ഇപ്പോൾ സംസാരം സാധാരണ പോലായി.

"ഓ ഒരു പാവം, ഒന്നുമറിയില്ല, ഇനി എന്നോട് വേണോ ഇതൊക്കെ?"

ചേച്ചി പതിയെ ചേച്ചിയുടെ പഴയ രൂപത്തിലേയ്ക്ക് രൂപാന്തരം പ്രാപിക്കാൻ തുടങ്ങിയിരുന്നു, അതായത് എന്നെ ഭരിക്കുകയും, ചട്ടം പഠിപ്പിക്കുകയും ചെയ്യുന്ന ടീച്ചറിന്റെ റോളിലേയ്ക്ക്.

"എടാ, നീ അധികമങ്ങ് പോകാതെ, എന്താ വേണ്ടതെന്ന്‌ ഞാൻ പറയും കേട്ടോ?" വീണ്ടും അച്ചടി ഭാഷ.

"ഉം ഉം" ഞാൻ 'ഇപ്പോൾ നടന്നതുമാ' എന്ന അർത്ഥത്തിൽ മൂളി.

ചേച്ചിക്കും അറിയാമായിരുന്നു ഇനി എന്നോട് പഴയ വേഷംകെട്ടൊന്നും നടക്കില്ലാ എന്ന്‌.

ഇത്രയും കാലവും നല്ലപിള്ള ചമഞ്ഞ് നടന്നിട്ട് എല്ലാം കൈവിട്ടു പോയ ദൈന്യതയും ചേച്ചിയിലുണ്ടായിരുന്നു.

"ഞാൻ പറഞ്ഞാൽ നീ കേൾക്കില്ലേ?" ചെറിയ ഭയപ്പാടോടെ ചേച്ചി ചോദിച്ചു.

"ആം" ചെറു ചിരിയോടെ ഞാൻ സമ്മതിക്കുകയും, കണ്ണടച്ചു കാട്ടുകയും ചെയ്തു.

ചേച്ചിക്ക് സമാധാനമായി.

"ദേ എനിക്കിനിയും മറ്റേത് തന്നെ ശരണം"

ചേച്ചി അതിന് മറുപടി ഒന്നും പറഞ്ഞില്ല. വലിയ കൃഷിനോട്ടവും, ജലസേചനവുമാണ് കക്ഷി.

"ഈ ജാതി ആണാണെന്നാ കരുതിയേ, ഇത് പെണ്ണാ"

എന്റെ വായിൽ ണ്ണാ കൂട്ടിയ നല്ല മുഴുത്ത തെറിയാണ് വന്നത്, പറഞ്ഞില്ല. പ്രത്യേകിച്ച് ആ സാഹചര്യത്തിൽ ഒട്ടും പറയാൻ പാടില്ലാത്തതും അതാണല്ലോ?

💬 Comments

View all comments