Chapter Title : മൂന്ന് പെൺകുട്ടികൾ 6 [Sojan]
ആലോചിച്ചുറപ്പിച്ച പോലെ.
ശെടാ ചുമ്മാ തല്ലാൻ ഞാനെന്താ ചെണ്ടയോ? എന്റെ ചിന്ത ഇങ്ങിനൊക്കെയാണ് പോകുന്നത്.
ചേച്ചിയോട് വളിച്ച ഒരു ചിരിയും ചിരിച്ചു കാണിച്ച് ഞാൻ മുൻ വശത്ത് ചെന്നു.
അർച്ചന ഇരുന്ന് പഠിക്കുന്നു.
എന്നെ കണ്ടിട്ടും ഒരു ഭാവവ്യത്യാസവും മുഖത്തില്ല.
ഞാൻ പേപ്പർ നോക്കി കുനിഞ്ഞിരുന്നു.
പിന്നിൽ നിന്നും വിളികേട്ടു
"എടാ"
"ഓ" ഇത്തവണ എന്റെ വിളികേൾക്കലിന് സ്വൽപ്പം ബഹുമാനം കൂടുതൽ!
തിരിച്ച് വീണ്ടും പിന്നിലെത്തിയപ്പോൾ ഒരു തോട്ടിയും കയറും, കത്തിയും എല്ലാം പിടിച്ച് ചേച്ചി നിൽക്കുന്നു. കത്തി തോട്ടിയിൽ കെട്ടാനാണ്.
കെട്ടിതാ എന്ന് ആഗ്യം കാണിച്ചു.
ഞാൻ ശാസ്ത്രീയമായി കത്തി കെട്ടിക്കൊടുത്തു. ചൂണ്ട കെട്ടിയുള്ള പരിചയമുള്ളതിനാൽ അത് എളുപ്പമായിരുന്നു.
"നീയും വരുന്നോ, കുരുത്തക്കേട് ഒന്നും പാടില്ല"
"എങ്ങോട്ട്?"
"ചക്കയിടാൻ"
"ആം"
ഉറുമ്പും, അരക്കും ഇഷ്ടമൊന്നുമല്ല എങ്കിലും ചേച്ചിയോടൊപ്പമാകുമ്പോൾ ഒരു സുഖം.
ആളുകളാരും ഞങ്ങൾ സംസാരിക്കുന്നത് കേൾക്കില്ലാ എന്നായപ്പോൾ ഞാൻ ചേച്ചിയോട് പതിയെ അടുത്തു കൂടി.
"ചേച്ചി"
"ഉം"
"ഇനിയെന്താ?"
നടക്കുന്നതിനിടയിൽ ഗോപ്യമായ പുഞ്ചിയി ഒളിപ്പിച്ച് ചേച്ചി പറഞ്ഞു
"എടാ പൊട്ടാ, ആ അർച്ചനയ്ക്ക് സംശയം കാണും, ഇന്നലെ എത്ര നേരം നമ്മൾ മോട്ടറു പുരയിലായിരുന്നു?, അവളുടെ നോട്ടത്തിൽ എന്തോ പന്തികേടു പോലെ.."
"ഓ പിന്നെ അവൾ..." അത്രയും പറഞ്ഞ് ഞാൻ നിർത്തി.
വായിൽ നിന്നും പോയേനെ!!
ഞാൻ പറയാൻ വന്നത് അവളും ഇതൊക്കെയല്ലേ ചെയ്തത് എന്ന് പറയാനായിരുന്നു. എന്നാൽ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഓർത്തത് അവളെ ഉമ്മ വച്ചത് മാത്രമേ ചേച്ചിക്കറിയൂ..
അല്ല, ചേച്ചി ശരിക്കും അഭിനയിക്കുകയായിരിക്കുമോ എന്നും എനിക്ക് ചിലപ്പോൾ തോന്നാറുണ്ടായിരുന്നു. എന്തെന്നാൽ
💬 Comments
View all comments