0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 7 [Sojan]

Author : Sojan Read All Parts 2.4K

"എനിക്കെങ്ങും വേണ്ടെ ആ കറമ്പിയേ"

"ഒന്ന്‌ പോടാ, അർച്ചനയുടെ നിറം അവൾക്കും ഉണ്ട്"

"ഉം ഉണ്ട് ഉണ്ട്.. എവിടാണോ എന്തോ?"

"വേണ്ടിടത്തൊക്കെയുണ്ട്"

ഞാൻ ഒരു നിമിഷം മിണ്ടിയില്ല, പിന്നെ തുടർന്നു..

"അല്ല ചേച്ചി എങ്ങിനെ അതൊക്കെ അറിഞ്ഞു?"

"ഞങ്ങൾ ഒന്നിച്ച് ചെറുപ്പം മുതൽ കളിച്ചു വളർന്നതല്ലേ?"

ഇനി എന്തു പറയണം എന്നറിയാതെ ഞാൻ മിണ്ടാതിരുന്നു.

"അപ്പോ നിറം ഉണ്ടേലേ നീ കെട്ടൂ?"

പിന്നെയും എനിക്ക് ശുണ്ഡി വരുവാൻ തുടങ്ങി.

"ങാ"

"എന്റെ അത്രയും നിറം വേണമായിരിക്കും"

"അത് കണ്ടിട്ട് പറയാം"

ചേച്ചി ഊറി ചിരിച്ചു. എന്നിട്ട് പറഞ്ഞു,

"ഞാനിത് അമ്പിളിയോട് പറയുന്നുണ്ട്."

"എന്തു വേണേൽ പറഞ്ഞോ"

"നിനക്ക് അവളുടെ എല്ലാം കാണെന്നം എന്ന്‌ പറഞ്ഞെന്നു പറയട്ടെ"

"പോ ആര്യ ചേച്ചി, അത് ഒരു വെടുവായത്തിയാ, വേണമെങ്കിൽ വിളിച്ചു കൂകികൊണ്ട് നടക്കും"

"അതൊന്നുമില്ല"

"അല്ല ചേച്ചിക്കെന്താ എന്നേയും അമ്പിളിയേയും വഴക്കാക്കണം എന്നിത്ര നിർബന്ധം?"

"എനിക്ക് നിങ്ങളെ കൂട്ടാക്കണമെന്നാ"

"പിന്നെ, ചേച്ചിക്കറിയാൻ വയ്യാഞ്ഞിട്ടാ, അവൾക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ"

"അല്ലെടാ, നിന്നെ അവൾക്ക് ഇഷ്ടമാ, നീയാ അവളെ കാണുമ്പോൾ മുഖം വീർപ്പിക്കുന്നത്"

ഞാനൊന്നു കൂടി ചേച്ചിയെ നോക്കി, ഈ ചേച്ചിക്കിത് എന്ത് പറ്റി? എന്തിനാ അമ്പിളിയേയും എന്നേയും തമ്മിൽ സന്ധി ചെയ്യിക്കുന്നത്? ഒരു പക്ഷേ ചേച്ചിയുടെ രഹസ്യങ്ങൾ അമ്പിളിക്കറിയാവുന്നതിനാലായിരിക്കില്ലേ? ആകാൻ മേലായ്കയില്ല. അതിനർത്ഥം ഞാനും ആര്യ ചേച്ചിയും തമ്മിൽ നടന്ന കാര്യങ്ങളെല്ലാം ചേച്ചി അമ്പിളിയോട് പറഞ്ഞിട്ടുണ്ടായിരിക്കും എന്നായിരിക്കില്ലേ?

അതോടെ എന്റെ ഗ്യാസ് പോയി.

ഈ രഹസ്യം മറ്റൊരാൾ അറിയുന്നത് ഞങ്ങൾക്ക് രണ്ട് പേർക്കും ഭീഷണിയാണ്. ഇനി ഒരിക്കലും അമ്പിളിയോട് ഉടക്കാൻ

💬 Comments

View all comments