0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 8 [Sojan]

Author : Sojan Read All Parts 2.2K

ഈ അമ്പിളി ചേച്ചി മുഴുവൻ തിരിച്ചു മറിച്ചു"

"ഏതായാലും രണ്ടു പേരും ലൈൻ അടിക്കുകയാണെങ്കിൽ എന്നോട് ഒന്ന്‌ പറഞ്ഞേക്കണം, എനിക്ക് നിങ്ങളുടെ ഇടയിൽ നിൽക്കേണ്ടല്ലോ?"

"ഒന്ന്‌ പോ ചേച്ചി ഇത് ലൈനുമല്ല ഒരു കുന്തവുമല്ല വെറുതെ ഓരോ നമ്പരാ"

ഞങ്ങൾ മൂന്ന്‌ പേരും അങ്ങോട്ടും, ഇങ്ങോട്ടും കളിയാക്കിക്കൊണ്ടിരുന്നു. ആര്യചേച്ചിയും ഞാനുമായുള്ള ബന്ധമൊന്നും അമ്പിളിക്ക് അറിയില്ല എന്നെനിക്കുറപ്പായി. ആര്യചേച്ചി ഞാൻ അർച്ചനയുമായി അടുക്കാതിരിക്കാനാണ് അമ്പിളിയെ എന്നോട് അടുപ്പിക്കുന്നത് എന്നും മനസിലാക്കാമായിരുന്നു. മൂന്ന്‌ പേരും സത്യത്തിൽ തട്ടിപ്പാണ് നടത്തിയിരുന്നത്. എങ്കിലും ഇതൊരു തമാശായാണ് ഞങ്ങൾ മൂന്നുപേരും പുറമെ ഭാവിച്ചത്.

അമ്പിളി പോയിക്കഴിഞ്ഞ് തിരിച്ചു വരുന്നവഴി ഞാൻ ആര്യചേച്ചിയോട് ചോദിച്ചു.

"എന്താ ചേച്ചി ഇതൊക്കെ? എനിക്കൊന്നും മനസിലാകുന്നില്ല. ചേച്ചി എന്തിനാ അമ്പിളിയെ പ്രോത്സാഹിപ്പിക്കുന്നേ?"

"എടാ നമ്മുടെ ബന്ധമൊന്നും അവളോട് പറഞ്ഞിട്ടില്ല, എങ്കിലും എന്റെ ഊഹം ശരിയാണെങ്കിൽ അവൾക്ക് നിന്നോട് മറ്റേ ഇഷ്ടമാണ് ഉള്ളത്, അവളത് തെളിച്ചൊന്നും പറയുന്നില്ല"

"ചേച്ചിക്ക് കുഴപ്പമൊന്നുമില്ലേ?"

"എനിക്കെന്ത് കുഴപ്പം, നമ്മൾ തമ്മിൽ ഇങ്ങിനൊക്കെ ആയി പോയി എന്നത് സത്യം. എങ്കിലും എനിക്കതിൽ നല്ല കുറ്റബോധമുണ്ട്. നിന്റെ ജീവിതവും ഞാൻ കാരണം മോശമാകുമോ എന്നും എനിക്ക് തോന്നുന്നുണ്ട്"

"ആര്യചേച്ചി അമ്പിളിക്ക് ചേച്ചിപറഞ്ഞ താൽപ്പര്യം തന്നെയാണ്. ഞാൻ നോക്കട്ടെ എന്താകുമെന്ന്‌. ചേച്ചി ഇടങ്കോലിടാതിരുന്നാൽ മതി"

"ഞാനൊന്നും ചെയ്യുന്നില്ലേ"

"നിൽക്ക് നിൽക്ക് ഒന്നു കൂടി.. കഴിഞ്ഞ ദിവസം എന്റെ വീട്ടിൽ വച്ച് അവസാനം ചേച്ചി എന്താ പറഞ്ഞേ? - അമ്പിളിയെപ്പറ്റി ഇനിയും പറ - എന്ന്‌. അതെന്തിനാണെന്നു കൂടി പറയ്"

ചേച്ചി ആകെ ചമ്മി നാശമായി.

"എടാ"

"ഉം പോരട്ടെ, ഉരുളേണ്ട"

💬 Comments

View all comments