Chapter Title : മൂന്ന് പെൺകുട്ടികൾ 8 [Sojan]
നീ സംസാരിക്കുന്നതൊക്കെ വലിയ ആളുകളെ പോലാണല്ലോ? എനിക്കിഷ്ടമല്ല കെട്ടോ? പഴയ നീയാ എനിക്കിഷ്ടം"
"ഞാൻ പഴയതു തന്നെയാ, പുതിയ കഥാപാത്രങ്ങൾ വരുന്നത് എനിക്കത്ര രുചിക്കുന്നില്ലാ എന്ന് മാത്രം"
എന്റെ സംസാരം സീരിയസായി എന്ന് തോന്നിയതിനാൽ ചേച്ചി പിന്നെ ഒന്നും പറഞ്ഞില്ല.
അമ്പിളി പിന്നേയും വന്നും പോയുമിരുന്നു.
ഞാൻ എല്ലാം മറന്നതായി ഭാവിച്ചു, എങ്കിലും റൂഡായുള്ള എന്റെ ഇടപെടലുകൾ ഇല്ലാതായി. ഞങ്ങൾ പതിയെ തമാശെല്ലാം പറയാൻ തുടങ്ങി. എങ്കിലും എല്ലാത്തിനും ഒരു അതിർവരമ്പുകൾ ഉണ്ടായിരുന്നു.
ഒരു ദിവസം ഇടനാഴികയും ബാത്ത് റൂമും ചേരുന്ന ഇടുങ്ങിയ ഗ്യാപ്പിൽ വച്ച് ഞാനും അർച്ചനയും എന്തോ കുശുകുശുക്കുന്നത് അമ്പിളി കണ്ടു.! ഞങ്ങൾ സ്പർശിച്ചിട്ടൊന്നുമില്ലായിരുന്നു. എങ്കിലും എന്തോ രഹസ്യം പറയുകയാണ്, അതത്ര നല്ലതുമല്ല എന്ന് അമ്പിളിക്ക് മനസിലാകുന്ന ഒരു സിറ്റുവേഷനായിരുന്നു അത്.
അന്ന് ആര്യചേച്ചി സ്ഥലത്തുണ്ടായിരുന്നില്ല.
അമ്പിളി കുറച്ചു കഴിഞ്ഞ് ഞാൻ അറ്റിലേയ്ക്കുള്ള പടവുകളുടെ മുകളിൽ ഇരിക്കുമ്പോൾ എന്റെ അടുത്ത് വന്ന് നിന്നു. "ശ്യാമേ ഞാനൊരു കാര്യം ചോദിക്കട്ടെ?"
എന്റെ ഉള്ളിൽ പേടി അലയടിച്ചു. ആര്യചേച്ചിയോട് ഞാനും അർച്ചനയുമായും ഇപ്പോളും ബന്ധമുണ്ട് എന്ന് അമ്പിളി പറയുമോ എന്നതാണ് ഒന്നാമത്തെ പേടി, രണ്ടാമതായി എന്താണ് നിങ്ങൾ സംസാരിച്ചത് എന്ന് ചോദിക്കുമോ എന്നും.!
"എന്താ ചേച്ചി?"
"നിനക്ക് സ്ക്കൂളിൽ ഏതോ ലൈനൊക്കെയില്ലേ?"
"ഉം, ചുമ്മാ ടൈംപാസിന്"
അമ്പിളി ഒന്ന് നിർത്തി.. സ്വൽപ്പം കഴിഞ്ഞ്
"ഞാൻ നേരത്തെ എന്താണ് കണ്ടത്?"
"എന്താ ചേച്ചി?"
"നീയും അർച്ചനയും എന്തോ പറയുന്നത് കേട്ടല്ലോ?"
"ഒന്നുമില്ല ചേച്ചി"
"ആര്യ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്"
ഞാൻ ആലോചിച്ചതു തന്നെ സംഭവിച്ചു.! തണുപ്പ് അരിച്ചിറങ്ങുന്നു.
"ഞങ്ങൾ വെറുതെ എന്തോ പറയുകയായിരുന്നു"
"ഞാൻ കേട്ടു"
""
"ഇനി എപ്പോളാ- എന്നാണ് നീ ചോദിച്ചത്"
"ഇനി എപ്പോളാ ആര്യചേച്ചി വരുന്നത് - എന്നാണ് ചോദിച്ചത്"
"കൊള്ളാം, ശ്യാമേ അത്രയ്ക്ക് മണ്ടിയാക്കല്ലേ"
"അതെ ചേച്ചി"
"നീയും അർച്ചനയുമായി ഉണ്ടായതൊക്കെ ആര്യ എന്നോട് പറഞ്ഞിട്ടുണ്ട്"
എന്റെ വായിൽ നാക്കില്ല. അമ്പിളിക്ക് കൂടുതൽ ധൈര്യമായി. പതിയെ എന്റെ അടുത്ത് ഇരുന്നു. ഞാൻ താഴേയ്ക്ക് നോക്കിയിരിക്കുന്നു.
"ഇങ്ങ് നോക്ക്"
ഞാൻ വിളറിയ മുഖവുമായി അമ്പിളിയെ നോക്കി.
"ആര്യ ഇതറിഞ്ഞാൽ അവൾക്ക് ഭയങ്കര ഷോക്കാകും"
"ചേച്ചി.. പ്ലീസ് ഒന്നുമില്ലാ, വെറുതെ ഒന്നും ആര്യചേച്ചിയോട് പറയല്ല്."
"ഞാൻ പറയാതിരിക്കാം, എങ്കിലും ഇനി ഇങ്ങിനൊന്നും ഉണ്ടാകരുത്"
"ഇല്ല"
"എനിക്ക് തോന്നുന്നത് ആര്യയ്ക്ക് അറിയാവുന്നതിലും കൂടുതൽ കാര്യങ്ങൾ നിങ്ങൾ തമ്മിൽ ഉണ്ടെന്നാണ്"
"ഇല്ല ചേച്ചി"
💬 Comments
View all comments