Chapter Title : മൂന്ന് പെൺകുട്ടികൾ 8 [Sojan]
കരയുന്നു എന്ന്.
തത്ത നഷ്ടപ്പെട്ടത് എനിക്ക്, കരയുന്നത് അവളും. ഇതിനിപ്പോൾ ഞാനെന്തു വേണം?!! എനിക്ക് സംശയമായി.
"നീ ഒന്ന് വന്ന് സമാധാനിപ്പിക്ക്"
"ഓ പിന്നെ"
"പ്ലീസ് പാവം"
"അയ്യോ ഒരു പാവം, അവൾ അറിഞ്ഞുകൊണ്ട് തത്തയെ പറത്തിവിട്ടതാണ്"
"പോടാ, അങ്ങിനൊന്നും വന്ന് ഇനിയും ചേച്ചിയോട് പറയരുത്"
"ഞാൻ വരുന്നുമില്ല, എനിക്കൊട്ട് അവളുടെ കരച്ചില് കാണുകയും വേണ്ട"
"ശ്യാമേ കഷ്ടമുണ്ട്, ഒന്ന് വരുന്നുണ്ടോ നീ, വലിയ സ്റ്റൈൽ ഒന്നും എടുക്കേണ്ട കെട്ടോ"
"ഞാൻ വന്നിട്ടെന്തു പറയാൻ? അവൾ എന്നേയാണ് ആശ്വസിപ്പിക്കേണ്ടത്, ഹും എന്റെ തത്തയും പോയി...." ഞാൻ മുഴുമിപ്പിച്ചില്ല.
"നീ വരുന്നുണ്ടേൽ വാ, ആര്യചേച്ചി വരുമ്പോൾ ചേച്ചിക്കും വിഷമമാകും"
"ങാ വരാം"
വലിയ താൽപ്പര്യമില്ലാതെ പറഞ്ഞിട്ട് ഞാൻ പതിയെ ആ വീട്ടിലേയ്ക്ക് ചെന്നു.
ഞാൻ ചെന്നപ്പോൾ കരച്ചിലൊക്കെ കഴിഞ്ഞിരുന്നു. കണ്ണുകളിൽ ചെറിയ ചുമപ്പ്, കൺമഷി പടർന്നിരിക്കുന്നു.
"എനിക്ക് വിഷമമൊന്നുമില്ല"
""
"ചേച്ചി സങ്കടപ്പെടേണ്ട, അത് പോയെങ്കിൽ പോട്ടെ കെട്ടോ"
അത്രയും പറഞ്ഞ് ഞാൻ ആ വിഷയം വിട്ടു. മറ്റുള്ളവരോട് സംസാരിച്ചു.
കുറേക്കഴിഞ്ഞ് ഞാൻ വീട്ടിലേയ്ക്ക് പോന്നു. അന്ന് അർച്ചനയുമായി ഒന്നും നടന്നുമില്ല, ആര്യചേച്ചിയെ കാണാനും പറ്റിയില്ല.
ഒരാഴ്ച്ച കഴിഞ്ഞ് എന്നെ കണ്ടതും ആര്യചേച്ചി പറഞ്ഞു.
"നിനക്കൊരു സമ്മാനമുണ്ട്, പോകരുത്, പിന്നെ ആരും കാണാതെ തരാം.."
എന്താ എന്നോർത്ത് ഞാൻ ടെൻഷൻ അടിച്ചു.
ആരും കാണാതെ ആര്യചേച്ചി എന്നെ ഒരു വലിയ കവർ ഏൽപ്പിച്ചു. തുറന്നു നോക്കിയപ്പോൾ അതിലൊരു വലിയ കാർഡ്. തുറക്കുമ്പോൾ സൗണ്ട് ഓഫ് മ്യൂസിക്ക്! മുൻപിൽ SORRY എന്ന് ഡിസൈൻ ഒക്കെ ചെയ്ത വില കൂടിയ കാർഡ്. അന്ന് അതു പോലൊരു കാർഡിന് 50 രൂപ വിലയുണ്ട്. അപൂർവ്വമായി മാത്രം കണ്ടിരുന്ന ഒരെണ്ണം.
അകത്തെ പേജിൽ എംബോസായി വരുന്ന പൂക്കളുടെ അടിയിൽ സോറി , അമ്പിളി എന്നെഴുതിയിരിക്കുന്നു.
പ്രായത്തിൽ ഇളയതായ എന്നോട് ഇതിനിനി വല്ല പ്രണയവുമാണോ ഈശ്വരാ? ഈ ആര്യചേച്ചിയും അതിന് കൂട്ടാണോ എന്ന് എനിക്ക് തോന്നിത്തുടങ്ങി.
ഞാൻ ചുണ്ടു കോട്ടി ചേച്ചിയോട് പറഞ്ഞു.
"ഇതത്ര ശരിയായ രീതിയിലല്ലല്ലോ പോകുന്നത് ചേച്ചി?"
"ശരികേടൊന്നുമില്ല, അവൾക്ക് ഭയങ്കര വിഷമം"
"ഉം, ഈ കാർഡ് ചേച്ചി തന്നെ സൂക്ഷിച്ചോ, അമ്മ കണ്ടാൽ ഞാൻ സമാധാനം പറയേണ്ടിവരും"
"അയ്യോ എന്നാൽ കൊണ്ടു പോകേണ്ട"
"ചേച്ചിയാണ് അമ്പിളിയെ വളർത്തുന്നത്"
"പോടാ അവൾ പാവമാ"
"അത് പറഞ്ഞാൽ നമ്മൾ തമ്മിൽ ഉടക്കാകും, ആ വിഷയം വിടാം"
"ഹൊ ഈയിടെയായി
💬 Comments
View all comments