Chapter Title : മൂന്ന് പെൺകുട്ടികൾ 8 [Sojan]
"ഞാനും വരാം, എനിക്കൊന്ന് കാണാനാ"
എനിക്ക് സന്തോഷമായി, നമ്മുടെ സ്വകാര്യ അഭിമാനം ആരെയെങ്കിലും കാണിക്കുന്നത് ഒരു രസമാണല്ലോ.
അടുക്കള വശത്തെ തിണ്ണയിൽ കൂട്ടിൽ കിടക്കുന്ന തത്തയെ അമ്പിളിവന്ന് കണ്ടു.
കുറച്ചു സമയം കഴിഞ്ഞ് കാപ്പി കുടിക്കാനായി ഞാൻ അകത്തേയ്ക്ക് പോയി.
പെട്ടെന്ന് ഒരു ബഹളം!
"അയ്യോ അത് പോയി"
ഞാൻ ഓടി ചെന്നപ്പോൾ പേടിച്ച് വിറച്ചു നിൽക്കുന്ന അമ്പിളിയെ ആണ് കാണുന്നത്.
"അത് പറന്നു പോയി"
അവൾ വിക്കി...
"ഞാൻ പഴം കൊടുക്കാൻ നോക്കിയതാ"
എനിക്ക് ഒന്നും പറയാനില്ലായിരുന്നു. സങ്കടവും, ദേഷ്യവും നുരഞ്ഞു പൊങ്ങി..
"ചേച്ചിയെന്തിനാ കൂടു തുറന്നത്?"
ഞാൻ അരിശപ്പെട്ട് ചോദിച്ചു പോയി. ചേച്ചി ഇപ്പോൾ കരയും എന്ന പരുവമായിരുന്നു.
"എടാ സോറി, പഴം കൊടുത്തപ്പോൾ അത് കൂടിനടിയിൽ വീണു, എന്നാലത് ആ പാത്രത്തിൽ വച്ച് കൊടുക്കാം എന്നു കരുതി കൈ ഇട്ടപ്പോൾ അതൊരു കരച്ചിലും പിടയലും, ഞാൻ കൈ വലിച്ചു.. ആ സമയത്ത്...."
"ഒരു കടി കൂടി വച്ചു തരേണ്ടതായിരുന്നു.."
"സോറി.."
"ഇനി പറഞ്ഞിട്ടെന്താ, എന്നാലും അതിനെ പറത്തി വിട്ടല്ലോ?"
"എടാ ഞാൻ അറിഞ്ഞു കൊണ്ടല്ല"
"ങാ പോട്ടെ, എല്ലാവരുടേയും വിഷമം മാറട്ടെ.."
ഞാൻ മുറ്റത്തിറങ്ങി അതിലെ എല്ലാം അതിനെ ആന്വേഷിച്ചു, പേരയിലും, ആഞ്ഞിലിയിലും, ചാമ്പയിലും ഉണ്ടാകുമോ എന്ന് നോക്കി. അതതിന്റെ പാട്ടിന് പോയിരുന്നു.
ചേച്ചി പിന്നേയും അവിടെ ചുറ്റിപ്പറ്റി നിന്നു, അമ്മയുമായി തത്ത വിഷയം ചർച്ച ചെയ്തുകൊണ്ടിരുന്നു. എനിക്കതൊന്നും കേൾക്കാൻ താൽപ്പര്യമില്ലായിരുന്നു. അമ്പിളി അറിഞ്ഞുകൊണ്ട് അതിനെ പറത്തിവിട്ടതാണെന്ന് എന്റെ മനസിൽ പതിഞ്ഞു പോയിരുന്നു.
"എടാ അവള് കരഞ്ഞുകൊണ്ടാപോയത്"
"കള്ളക്കണ്ണീര്, ശുദ്ധ തട്ടിപ്പാ അമ്മേ? എന്നെ അതിന് ഇഷ്ടമില്ല. അറിഞ്ഞുകൊണ്ട് പറത്തി വിട്ടതാ"
"പോടാ, അങ്ങിനൊന്നുമല്ല, അവൾ പേടിച്ചു പോയി, അതിനൊപ്പം കൂടും കറങ്ങി, വാതിൽ എതിർ വശത്തായി പോയി, അതാ തത്ത പുറത്ത് ചാടിയത്"
"അമ്മയിത്ര പാവമായി പോയല്ലോ, ഭൂലോക കള്ളിയാ"
"ങാ എന്നാ നന്നായി പോയി, അല്ലെങ്കിലും അതിന്റെ കരച്ചിലു കാരണം ഇവിടൊരു സ്വര്യവും ഇല്ലായിരുന്നു"
"അമ്മയിതേ പറയൂ എന്നെനിക്കറിയാം"
ഞാൻ വിഷാദ ചിത്തനായി അകത്തേയ്ക്ക് പോയി. ആശയ്ക്കും, ആര്യചേച്ചിക്കും, അർച്ചനയ്ക്കും എനിക്ക് തത്തയുള്ളതിൽ കുശുമ്പുണ്ടായിരുന്നു. അവർക്കില്ലാത്ത എന്തോ ഭയങ്കര ഒരു നിധി എനിക്കുണ്ട് എന്ന ജാഡയായിരുന്നു എനിക്കും. അത് മാറികിട്ടി.
കുറച്ച് കഴിഞ്ഞപ്പോൾ അർച്ചനയുടെ ഫോൺ ( അവരുടെ വീട്ടിൽ നിന്നും ഉറക്കെ വിളിച്ചാൽ എന്റെ വീട്ടിൽ കേൾക്കാം, എന്നിട്ടും ഫോൺ)
അമ്പിളി അവിടിരുന്ന്
💬 Comments
View all comments