0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 9 [Sojan]

Author : Sojan Read All Parts 2.3K

കയറി ചവിട്ടി മുകളിലേയ്ക്ക് കൈ എത്തിച്ച് പിടിച്ച് ആഞ്ഞ് മുകളിലേയ്ക്ക് ഉയർന്നാണ് കയറിയിരുന്നത്.

എന്നാൽ തിരിച്ചിറങ്ങുക അത്ര എളുപ്പമല്ല.
ഭിത്തിയിലുള്ള മരത്തിന്റെ ഒരു എടുപ്പിൽ കാലു താഴേയ്ക്ക് തൂക്കിയിട്ട് എത്തിച്ച് ചവിട്ടിയാൽ മാത്രമേ ഇറങ്ങാൻ പറ്റുമായിരുന്നുള്ളൂ. അർച്ചനയും ഞാനും വേണമെങ്കിൽ പൊക്കമുള്ളതിനാൽ തൂങ്ങി ചാടുമായിരുന്നു. ആര്യചേച്ചി എന്റെ ഓർമ്മയിൽ ഒരു തവണ മാത്രമേ കയറിയിട്ടുള്ളൂ. അർച്ചന തുണി ഉണക്കാനായി മഴക്കാലത്ത് കയറിയിരുന്നു.

അമ്പിളിക്കും ഒരു ദിവസം കയറണം.
ഞാൻ ആദ്യം കയറിയ ശേഷം കൈകൊടുത്ത് വലിച്ചു കയറ്റി. വായനക്കാർ കരുതുന്നതുപോലെ ആ തട്ടുമ്പുറത്ത് ഒന്നും സംഭവിച്ചില്ല, കാരണം എനിക്കും, അമ്പിളിക്കും ഇറങ്ങുന്ന കാര്യമോർത്ത് പേടിയായിരുന്നു.

എല്ലാം ഒന്ന്‌ കണ്ട് തൃപ്തി ആയശേഷം അമ്പിളിക്ക് ഇറങ്ങുന്ന കാര്യത്തിൽ ടെൻഷനായി, എന്തെന്നാൽ തിരിച്ച് താഴേയ്ക്ക് നോക്കിയതേ അമ്പിളിയുടെ ചാനൽ പോയിരുന്നു.
ഞാൻ ഇറങ്ങുന്ന രീതി കാണിച്ചു കൊടുത്തു.

ആശാട്ടിക്ക് അതേതായാലും പറ്റില്ല എന്ന്‌ ആദ്യമേ പറഞ്ഞു.
"നീ പോയി എന്തെങ്കിലും ഗോവണി എടുത്തുകൊണ്ട് വാ" എന്നൊക്കെയാണ് അമ്പിളി പറയുന്നത്.
അവിടെ അങ്ങിന് അതിന് പറ്റിയ ഗോവണി ഒന്നും ഇല്ലായിരുന്നു. മുകളിൽ നിന്നും കൈ പിടിച്ച് തൂക്കി ഇറക്കാം എന്ന്‌ പറഞ്ഞിട്ട് അതും സ്വീകാര്യമല്ല. അവസാനം കട്ടിൽ മാറ്റിയിട്ട് ഞാൻ തൊട്ടു താഴെ ചെന്നുനിന്നു. ഞാൻ പിടിച്ചോളാം എന്നെല്ലാം പറഞ്ഞ് ഒരു തരത്തിൽ സമ്മതിപ്പിച്ചു. കൈകുത്തി, കാല് താഴേയ്ക്ക് താഴ്ത്തി ബാലൻസ് പിടിച്ചു.

പെണ്ണുങ്ങൾക്ക് ഞാനുദ്ദേശിച്ചത്ര ബലം കൈയ്യിൽ താങ്ങാൻ പറ്റില്ലെന്ന്‌ അന്ന്‌ മനസിലായി. പിന്നെ ഉരുണ്ടുപിരണ്ട് ഒരു പോരലായിരുന്നു.

ഞാൻ കാലിൽ നിന്നുള്ള പിടി വിട്ട് അരയിലേയ്ക്കും, നടുവിലേയ്•ക്കും കൈ

💬 Comments

View all comments