Chapter Title : മൂന്ന് പെണ്ണുങ്ങൾ ഭാഗം 1
പലരും ശ്രമിച്ചു. പക്ഷേ ആർക്കും കിട്ടിയില്ല ആ നാട്ടിൽ.നിരാശരായ നാട്ടുകാർ അവൾക്കു വരുന്ന ആലോചനകൾ മുടക്കിയും അവളെ വെടി എന്ന് മനസ്സിൽ വിളിച്ചും ആശ്വാസം കണ്ടെത്തി.വിളച്ചിൽ ഇറക്കിയാൽ അവളുടെ കയ്യിൽ നിന്ന് വാങ്ങുമെന്ന് എല്ലാവര്ക്കും ഉറപ്പ് ആയിരുന്നു എന്നതാണ് സത്യം.
ഉഷ ജോലി തുടങ്ങി. തിരക്ക് കുറഞ്ഞപ്പോൾ അവൾ സ്റ്റോർ മുറിയിൽ കയറി സേഫ് തുറന്നു. കൌണ്ടർ നോക്കാൻ ആളെ ഏൽപിച്ചു അവൾ ബാങ്കിലേക്ക് നടന്നു. നാട്ടിലെ സഹകരണ ബാങ്കിൽ നിന്ന് അക്കൗണ്ട് പുതിയതായി തുടങ്ങിയ ഒരു പ്രൈവറ്റ് ബാങ്കിലേക്ക് മാറ്റിയത് പലർക്കും അത്ര പിടിച്ചിരുന്നില്ല ആദ്യം.വരുമാനം നല്ലപോലെ കൂടിയപ്പോഴാണ് പണ്ട് എന്ത് മാത്രം കയ്യിട്ടു വാരൽ നടന്നുകാണും എന്ന് പലരും മനസിലാക്കിയത്.ആദ്യത്തെ മുറുമുറുപ്പുകൾ ഇല്ലാതായി. ബാങ്കിൽ പോയി പണം deposit ചെയ്യുന്നത് മിക്കവാറും ദിവസങ്ങളിൽ ഉഷ തന്നെയാണ്. അവൾ ചെന്നു ചലാൻ എഴുതി ക്യാഷ് കൗണ്ടറിലേക്ക് നീങ്ങി.പുതിയ കാഷ്യർ ആണ്.അവൾ പണം നൽകി താളം പിടിച്ചുകൊണ്ട് നിന്നു."ഇതാ. രസീത്."അവൾ രസീത് വാങ്ങാൻ നേരത്താണ് കാഷ്യറെ കണ്ടത്. ഷോക്ക് അടിച്ചപോലെ അവൾ തരിച്ചു നിന്നുപോയി. അയാളും അവളെ അതേ ഭാവത്തോടെ നോക്കി. വാക്കുകൾ രണ്ടുപേർക്കും പുറത്തേക്ക് വന്നില്ല."അജയ് ഇവിടെ എന്ന് എത്തി "ഉഷ സംയമനം പാലിച്ചു ചോദിച്ചു. "ഞാൻ ഇന്ന് ജോയിൻ ചെയ്തതാ ഇവിടെ.. തിരുവനന്തപുരം ആയിരുന്നു. ഉഷക്ക് സുഖമാണോ?". "പരമസുഖം" ഒരു പുച്ഛം കലർന്ന ചിരിയോടെ ഉഷ പറഞ്ഞു. "പോയിട്ട് തിരക്കുണ്ട്. ഉച്ചയ്ക്ക് കഴിക്കാൻ ഞങ്ങളുടെ കടയിലേക്ക് വരുമോ"."ഞാൻ... എൻറെ ഭാര്യയുടെ വീട് ഇവിടെ അടുത്താ.അവിടെയാ താമസം. പൊതിച്ചോറ് ഉണ്ട്.""ഭാര്യ എന്ത് ചെയ്യുന്നു.കുട്ടികൾ ആയോ?" "അവൾ
💬 Comments
View all comments