0%

Chapter Title : മൂസാക്കയുടെ ജിന്ന് 2 (Charlie)

Author : ചാര്‍ളി Read All Parts 2.4K

എനിക്കും എടുത്തോ അപ്പവും ബീഫും എന്ന് പറഞ്ഞതും ഖദീജ ഉമ്മ ഹാളിലേക്ക് വന്നു.

എന്റെ റബ്ബേ ആരിത് മോനോ. ഇന്നലെ ഇവൻ പറഞ്ഞാരുന്ന് നി വന്നെന്ന് എങ്കിലും ഇജ്ജ് നമ്മളെ ഒന്നും മറന്നില്ലല്ലോ അതന്നെ വലിയ സന്തോഷം. ഖദീജ ഉമ്മയുടെ സ്നേഹം അവർ വാക്കുകളിലും കാണിച്ച് ഇരിക്ക്‌ മോനെ ഉമ്മ ഇപ്പൊ എടുത്തിട്ട് വരാമെ എന്നും പറഞ്ഞ് വീണ്ടും അകത്തേക്ക് പോയി. എന്തോരം ഇവിടുന്ന് വെട്ടി വിഴുങ്ങിയത് ആണ്. മട്ടനും ചിക്കനും ബീഫും ബിരിയാണിയും സൈനുമ്മയെ കാലും നന്നായി പാചകം ചെയ്യും ഖദീജുമ്മ. അപ്പോഴാണ് ഖാദർ എട എന്തായി എല്ലാം ശെരി ആയോ. നിന്റെ മുഖം കണ്ടിട്ട് എന്തൊക്കെയോ ശെരിയായ പോലുണ്ടല്ലോ എന്ന് മൂസയോട് ചോദിച്ചത്.

മൂസ: എല്ലാം പറയാം അതിനാണ് ഞാൻ വന്നത് ആദ്യം ആഹാരം അത് കഴിഞ്ഞിട്ട്.

ഖാദർ: അല്ലേലും നിനക്ക് ഇവിടെ വന്നാല് ഉമ്മാടെ അഹാരം കഴിക്കാതെ വേറെ ഒരു പണിയും ഇല്ലല്ലോ...

അപ്പോഴേക്കും ഖദീജുമ്മ കടന്ന് വന്നു അയിന് നിനക്കെന്താ കുഴപ്പം ഓനെ ആണ് എനിക്ക് നിന്നെ കാലും ഇഷ്ടം എന്നും പറഞ്ഞ് മൂസക്ക്‌ അപ്പവും ബീഫും തന്നു എന്നിട്ട് എനിക്ക് കുറച്ച് ജോലിയുണ്ട് മക്കളെ ഇങ്ങൾ കഴിക്ക്‌ വേനോൺകിൽ ഖാദർ എടുത്ത് തരും എന്നും പറഞ്ഞ് അവർ പോയി. ആഹാരവും കഴിച്ച് കൈയ്യും കഴുകി അവർ  വീടിന്റെ അപ്പുറത്ത് കുറച്ച് സ്ഥലം ഇപ്പൊ കണ്ടം പോലെ കിടക്കുവാണ് ഇടക്ക്‌ മരിച്ചീനിയും നട്ടിട്ടുണ്ട്. അങ്ങോട്ട് വിട്ടു ഒപ്പം ഖാദർ ഒരു കവർ ബീഡിയും പിന്നെ ഒരു പൊതിയും കയ്യിലെടുത്ത് കൊണ്ട്.

അവിടെ

💬 Comments

View all comments