0%

Chapter Title : മൂസാക്കയുടെ ജിന്ന് 2 (Charlie)

Author : ചാര്‍ളി Read All Parts 1356

ഒരു വലിക്കാരനെ പോലെ മൂസ നൈസ് ആയി പുകയെടുത്തു. എങ്കിലും ഒന്ന് രണ്ട് തവണ ചുമച്ചു. അപ്പോഴേക്കും മൂസ ശരിക്കും ലഹരിയുടെ പിടിയിൽ ആയിരുന്നു. മൂസയുടെ മുഖത്ത് വല്ലാത്തൊരു ചിരി നിറഞ്ഞു...

ഇത് കണ്ടതും ഖാദർ ഉറപ്പിച്ചു ഇത് കൊല ചിരിയാണ് പഹയൻ ഇന്ന് എന്നെയും ചിരിപ്പിക്കും വരുന്നവരെയും ചിരിപ്പിക്കും. സംസാരിക്കാതെ ഇരുന്ന മതിയാരുന്നു. എന്ന് ഖാദർ ആഗ്രഹിച്ചു. ഉപ്പാടെ ആഗ്രഹം സാധിച്ച് കൊടുക്കാത്ത മൂസയാണ് ഖാദറിന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നത്. ഉടനെ തന്നെ മൂസയുടെ അടുത്ത ഡയലോഗ് വന്നു.

മൂസ: എന്റെ റബ്ബേ നമ്മളെ പിടിക്കാൻ പോലീസ് വരുന്നെട ഖാദർ മോനെ ഓടിക്കോ എന്ന് പറഞ്ഞ് മൂസ ചാടി എഴുന്നേറ്റു. എന്റെ റബ്ബേ ചെക്കൻ തുടക്കം തന്നെ പോലീസ് പിടിയിലായി അല്ലോ എന്ന് കരുതി ഖാദർ അവനെ പിടിച്ച് എവിടെ പോലീസ് എന്ന് ചോദിച്ചതും മൂസ അവർ വന്ന വഴിയിലേക്ക് വിരൽ ചൂണ്ടി....

അങ്ങോട്ട് നോക്കിയ ഖാദർ എന്റെ പോട്ട അത് പോലീസ് അല്ല നമ്മുടെ അസുരൻ ആണെട എന്ന് പറഞ്ഞു. ഇത് കേട്ട മൂസ എന്റെ പടച്ചോനെ എന്റെ ജീവിതത്തിൽ ജിന്നും അസുരനും ഒക്കെ ആയല്ലോ ഇനി എന്തൊക്കെ കാണണം എന്റെ റബ്ബേ എന്നും പറഞ്ഞ് നിലത്തേക്ക് ഇരുന്നു മൂസയുടെ പരാക്രമവും ചേഷ്ടികളും കാണാൻ ഒരാൾ കൂടി ഖാദറിന് ചെറിയൊരു സമാധാനം കൂടി ആയി നമ്മുടെ അസുരൻ എൻട്രി.....

തുടരും....

💬 Comments

View all comments