Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
' അവള്‍ കളിയാക്കി.
' ആ സുന്ദരികോതയെ തപ്പിക്കൊണ്ടിരിക്കുവാ, ഞാന്‍ പിന്നെ വിളിക്കാം. ' അവന്‍ മറുപടി കൊടുത്തു.
' ഓഹോ, അപ്പൊ അവളെ തപ്പുന്നത് വരെയായി കാര്യങ്ങള്‍. ഇത്ര ദിവസങ്ങള്‍ കൊണ്ട് ആ ജാഡയെ വളച്ചോ? ' അവള്‍ അടക്കി ചിരിക്കുന്നത് അവന്‍ കേട്ടു.
' ടീ തോന്ന്യാസം പറയാനൊക്കെ അറിയാം ല്ലേ. നിന്നെ കോളേജ് ല്‍ വിടണ്ട ന്ന് അച്ഛനോട് പറയുന്നുണ്ട് ഞാന്‍. ' അവന്‍ കൃത്രിമമായി ദേഷ്യപ്പെട്ടു.
' എങ്കില്‍ വേഗം അവിടെ എനിക്കും ഒരു ജോലി നോക്ക്, ഇപ്പൊ തന്നെ കോളേജില്‍ പോക്ക് നിര്‍ത്താം. '
' വച്ചിട്ട് പോടീ പോത്തേ. ഞാന്‍ പിന്നെ വിളിക്കാം.' അവന്‍ രൗ േചെയ്തു പിന്നെ ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ ഇതിനകം കോണ്‍ഫറന്‍സ് ഹാള്‍ ഫ്രീ യായിട്ടുണ്ട്, ചിലപ്പോള്‍ ഫുഡ് കോര്‍ട്ടില്‍ കാണുമെന്നു അറിയാന്‍ കഴിഞ്ഞു. അവന്‍ അങ്ങോട്ട് ചെന്നപ്പോള്‍ ശാരികയും മറ്റുള്ളവരും സംസാരിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് അകലെ നിന്ന് കാണാന്‍ സാധിച്ചു. അങ്ങോട്ട് പോകാന്‍ നിക്കാതെ അവന്‍ പതുക്കെ പിന്‍വാങ്ങി. അവന്‍ വന്ന് പോകുന്നത് കണ്ട ശാരികയുടെ ശ്രദ്ധ അവനിലേക്ക് നീളുകയും എന്തോ പറയാന്‍ വേണ്ടി കൈ അനക്കും മുമ്പ് തന്നെ അവന്‍ പിന്തിരിഞ്ഞു നടക്കുകയും ചെയ്തു.
' ആരാ മാഡം അത്, പേര്‍സണല്‍ വല്ലവരും ആണോ? ' അവനെ തന്നെ ശ്രദ്ധിച്ചു കൊണ്ട് അവളുടെ അടുത്തിരുന്ന എലിസബത് ചോദിച്ചു. പുതിയ കസ്റ്റമര്‍ ആയ കമ്പനിയുടെ എംഡി വിന്‍സന്റിന്റെ സഹോദരിയാണ് എലിസബത്. അവര്‍ രണ്ടുപേരുമാണ് ഗ്രീനി സ്പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥര്‍.
ഇരുപത്തഞ്ചു വയസ്സ് മാത്രം
💬 Comments
View all comments