Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
അവന്‍ ഇതല്ല, ഇതിലപ്പുറം എടുത്തടിച്ചു സംസാരിക്കും. വേണ്ടി വന്നാല്‍ പൊക്കിയെടുത്തു രണ്ടെണ്ണം പൊട്ടിച്ചെന്നും വരും. അതാ ഇത്ര നാളും ഞാന്‍ അവനെ ഇങ്ങോട്ട് കൊണ്ട് വരാഞ്ഞത്. എന്നാലും മാഡത്തിന് അവനെക്കാള്‍ നല്ലൊരു കൂട്ട് വേറെയില്ല. ഇനി നിങ്ങളായി നിങ്ങടെ പാടായി ' അയാള്‍ ഇറങ്ങി പോയി.
ശാരിക ദേഷ്യത്തോടെ, മുഖം ഉയര്‍ത്താതെ, കസേരയില്‍ ഇരുന്നു കിതച്ചു. എത്ര പെട്ടന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഇവനെ കണ്ട നിമിഷം തന്നിലെ പെണ്ണ് ഒന്ന് ഉണര്‍ന്ന് പോയില്ലേ എന്നവള്‍ ആലോചിച്ചു. അതേ വ്യക്തിയോട് ഇറങ്ങിപ്പോടാ എന്ന് പറയാന്‍ നാവ് തരിക്കുന്നു.
പക്ഷെ, എന്തൊക്കെയാണ് രാജന്‍ പറഞ്ഞത്. അങ്ങേര് ഇല്ലാതായാല്‍.. എന്താവും അതിനര്‍ത്ഥം. അങ്ങേര്‍ക്ക് മടുത്തു തുടങ്ങിയോ. ഞാന്‍ അത്രക്ക് മോശമാണോ. ഈ അഹങ്കാരിയോട് എന്ത് പറയും, ഇറങ്ങി പോകാനോ? ഇവനോട് രാജനെ പോലെ ഒരാള്‍ ഇത്ര കടപ്പെടാന്‍ മാത്രം എന്താണ്. അവള്‍ക്ക് ആകെ മനസ്സ് അലങ്കോലമാകുന്നത് പോലെ തോന്നി.
ഭാഗം 5:
ബിസിനസ് മീറ്റിങ് കഴിഞ്ഞു ചെറിയൊരു പാര്‍ട്ടിയുണ്ടായിരുന്നത് കൊണ്ട് ശാരിക ഇനിയും എത്തിയിട്ടില്ല. പുതിയ വണ്ടിയില്‍ ഇരിക്കുന്ന വാഹിദ് അല്‍പ്പം ആശങ്കയോടെ ഇടക്കിടക്ക് ഹോട്ടലിലേക്ക് നോക്കുന്നുണ്ടായിരുന്നു ഏതാണ്ട് 6 മണിക്കൂര്‍ ആവാറാവുന്നു. ഇത്ര നേരം നീണ്ടു നില്‍ക്കുന്ന മീറ്റിംഗ്? ഏതോ പുതിയ ഡീലറുമായുള്ള ഡൌട്ട് ക്ലിയറന്‍സ് എന്നാണ് രാജന്‍ സര്‍ പറഞ്ഞത്. ഇനി വല്ല കുഴപ്പവും. അവന്‍ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. ലോബിയിലേക്ക് നടക്കുമ്പോള്‍ അമ്മുവിന്റെ കാള്‍. അവന്‍ അറ്റന്റ് ചെയ്തു ഹലോ പറഞ്ഞു.
' എവിടെയാണ് ഹീറോ, ഒരു സുന്ദരിക്കോതയുടെ വാലില്‍ തൂങ്ങി നടപ്പാണ് എന്ന് കേട്ടല്ലോ.
💬 Comments
View all comments