0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.8K

അവനോട് പറഞ്ഞു.

' താനൊന്നു അടങ്ങെടാ കഴുവേറീ. ആദ്യത്തെ സംസാരത്തില്‍ തന്നെ പരസ്പരം ആളറിയാതെ ഇങ്ങനെ കടിച്ചു കീറാന്‍ നിക്കല്ലേ. താനിവിടെ ഇരിക്കൂ. ' അയാള്‍ അവനെ നിര്‍ബന്ധിച്ചു കസേരയില്‍ ഇരുത്തി. അത് കണ്ടതോടെ ശാരികയുടെ ദേഷ്യം ഇരട്ടിച്ചു. തന്റെ അധികാരത്തിന്റെ മുകളില്‍ ആരോ ചോദ്യം ചെയ്യുന്നത് പോലെ തോന്നി അവള്‍ക്ക്.

' രാജന്‍, എന്ത് ഭാഷയാണിത്. ഇത്തരം തറ വാക്കുകള്‍ ഒക്കെയാണോ ഈ സ്ഥാനത്തിരുന്നു എന്റെ ഓഫീസില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത്. '

അയാള്‍ നേര്‍ത്ത ചിരിയോടെ വാഹിദ്‌ന്റെ തലമുടിയില്‍ പിടിച്ചു ചുമ്മാ ഒന്ന് കുലുക്കി. എന്നിട്ട് പറഞ്ഞു.

' മാഡം, ഈ ലോകത്ത് മാഡത്തിന്റെ അച്ഛനോട് ആയിരുന്നു എനിക്ക് ഏറ്റവും വലിയ കടപ്പാട്. പക്ഷെ ഇന്ന് ഈ ലോകത്ത് ജീവിക്കുന്നവരും മരിച്ചവരുമായി ഒരാളോടും ഇവനോളം വലുതല്ല. അത്രക്ക് ഇഷ്ട്ടമാണ് എനിക്കിവനെ. ' അയാള്‍ അത് പറയുമ്പോള്‍ ശബ്ദം വല്ലാതെ കനത്തിരുന്നു. അയാള്‍ തുടര്‍ന്നു.

' എന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സില്‍ അക്കൗണ്ടന്റ് ആയിട്ടാണ് ഞാന്‍ മാഡത്തിന്റെ അച്ഛന്റെ കൂടെ കൂടുന്നത്. ഇപ്പോള്‍ ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് മേലെ ഇവിടെ മാനേജര്‍ ആയി കൂടെ തന്നെ ഉണ്ട്. ഇനി എനിക്ക് ഒരുപക്ഷെ കൂടെ നിക്കാന്‍ പറ്റിയില്ലെങ്കില്‍, ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഇല്ലാതായി പോവുകയാണെങ്കില്‍, എനിക്ക് മാഡത്തെ ഏല്‍പ്പിക്കാന്‍ ഇവനെക്കാള്‍ നല്ലൊരു മനുഷ്യനെ അറിയില്ല.  മാഡത്തിന് നിര്‍ത്തുകയോ പറഞ്ഞു വിടുകയോ ചെയ്യാം, രണ്ടും രണ്ടു പേരും ഒരു മയത്തില്‍ സംസാരിച്ചിട്ട് അങ്ങ് തീരുമാനിച്ചേക്കൂ'. അത്രയും പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു. പെട്ടന്ന് തിരിഞ്ഞു നിന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു.

' മാഡം

💬 Comments

View all comments