Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
ഒരു പേടിയോടെ അവള്‍ കണ്ടു.
' അമ്മാതിരി പന്നതരം കാണിക്കാന്‍ ജോലി അന്വേഷിച്ചു കണ്ടു പിടിച്ചു വരേണ്ട കാര്യം ഉണ്ടോ, ചെയ്യാന്‍ തോന്നിയ പെണ്ണിനെ കേറി അങ്ങ് ചെയ്താല്‍ പോരെ. പിന്നെ മാഡത്തിനോട് അങ്ങനെ തോന്നാന്‍ മാത്രം, ഇവിടെ റിസപ്ഷന്‍ ല്‍ ഇരിക്കുന്ന പെണ്ണിനുള്ളതില്‍ കൂടുതല്‍ എന്തങ്കിലും മാഡത്തിനുണ്ടോ.
ഇമ്മാതിരി തോന്ന്യാസം എന്നോട് പറഞ്ഞാ എന്റെ വായില്‍ ന്ന് കേള്‍ക്കും പറഞ്ഞേക്കാം.'. വാഹിദ് ന്റെ ഗംഭീര ശബ്ദം അവളെ നിലംപരിശാക്കി കളഞ്ഞു. തൊണ്ട വരണ്ട് പോകുന്നത് പോലെ. ഒന്ന് ചാടിഎണീറ്റു ഇറങ്ങെടാ വെളിയില്‍ എന്ന് പറയാന്‍ പറ്റാതെ അവള്‍ അമ്പരന്ന് രാജന്റെ മുഖത്തേക്ക് നോക്കി. അയാള്‍ ഞെട്ടലോടെ അവളെ നോക്കി.
' രാജന്‍, ഇത്രയും അഹങ്കാരിയായ ഒരുത്തനെ ആണോ താന്‍ കെട്ടിവലിച്ചു കൊണ്ട് വന്നത്. ആരോട് എന്ത് സംസാരിക്കണം എന്ന് പോലും അറിയാത്ത ഒരുത്തനെയാണോ കെട്ടിയെടുത്തോണ്ട് വന്നത്.? ' അവള്‍ ചാടി എഴുനേറ്റു രാജനോട് അലറി. അയാള്‍ അമ്പരപ്പില്‍ നിന്ന് മുക്തനായി വാഹിദ്‌നെ ന്നോക്കി. ദീനമായ മുഖത്തോടെ അയാള്‍ അവനെ നോക്കി. വാഹിദ് പതുക്കെ എഴുന്നേറ്റു.
' സര്‍ ക്ഷമിക്കണം, ഇതുപോലൊരു അഹങ്കാരിയാണ് ആളെന്ന് എന്നോട് താങ്കള്‍ പറഞ്ഞില്ല. വിശ്വസിച്ചു ഏല്‍പ്പിക്കാന്‍ തന്നെയല്ലാതെ വേറെ ആരെയും കാണുന്നില്ല, അത് കൊണ്ട് താന്‍ വന്നേ പറ്റൂ എന്ന് മാത്രേ സര്‍ എന്നോട് പറഞ്ഞുള്ളൂ. അല്ലെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. ' അവന്‍ കസേര നീക്കി പോകാന്‍ തുനിഞ്ഞു. രാജന്‍ ചാടിക്കേറി അവന്റെ കൈയില്‍ കടന്ന് പിടിച്ചു അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി കടന്നു വന്നു. പിന്നെ അല്‍പ്പം കളിഭാവത്തില്‍ സ്‌നേഹത്തോടെ
💬 Comments
View all comments