0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.8K

ഒരു ഭയമോ അമ്പരപ്പോ പോലെ അവളൊന്നു പതറി. പിന്നെ സമചിത്തത വീണ്ടെടുത്തു കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.

' സീ മിസ്റ്റര്‍ വാഹിദ്, അങ്ങനല്ലേ പേര് പറഞ്ഞത്? ' അവള്‍ അവന്റെ മുഖത്തേക്ക് നോക്കി. അവന്‍ അതെ എന്ന് തലയിളക്കി. അവള്‍ തുടര്‍ന്നു.

' കാര്യങ്ങള്‍ ഒക്കെ രാജന്‍ പറഞ്ഞു കാണും എന്ന് ഞാന്‍ കരുതുന്നു. ശമ്പളം താങ്കള്‍ക്ക് പറയാം, അംഗീകരിക്കാന്‍ കമ്പനിക്ക് ബുദ്ധിമുട്ടില്ല, കാരണം ജോലി അത്രയേറെ ബുദ്ധിമുട്ട് ഉള്ളതാണ്. സമയം കൃത്യമായിരിക്കില്ല, ചിലപ്പോള്‍ സമയാസമയം ഭക്ഷണം കഴിക്കാന്‍ നേരം കിട്ടി എന്ന് വരില്ല.' അവളൊന്നു നിര്‍ത്തി വാഹിദ്‌ന് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് നോക്കി.

' കുഴപ്പമില്ല മാഡം, ഒരു ജോലിയാകുമ്പോ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു കിടക്കും. അതൊക്കെ സ്വഭാവികമല്ലേ. അവന്‍ പുഞ്ചിരിയോടെ പറഞ്ഞു. അവന്റെ ആ വിശ്വ രൂപത്തിന് ചേരുന്നതാണ് ആ മുഴങ്ങുന്ന ശബ്ദമെന്ന് അവള്‍ക്ക് തോന്നി. തനിക്ക് ചെറുതായി ഒരു തളര്‍ച്ച ബാധിക്കുന്നത് പോലെ അവള്‍ക്ക് തോന്നി, എന്തിനു താന്‍ ഇവനെ ഇങ്ങനെ ഭയക്കുന്നു എന്നും അവള്‍ക്ക് ആശ്ചര്യം തോന്നി. അവള്‍  സംസാരം തുടര്‍ന്നു.

'അതെ, അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. അതിലുപരി, മുമ്പോരാളെ ജോലിക്ക് നിര്‍ത്തിയപ്പോള്‍ എന്റെ ശരീരത്തില്‍ കേറി പിടിച്ചു. പെണ്ണുങ്ങളെ കാണുമ്പോ വേഗം കേറി ആണത്തം കാണിക്കുന്ന പന്നതരവും കൊണ്ട് എന്റെ അടുത്തു വന്നാല്‍ പിരിച്ചു വിടുന്നത് മാത്രമായിരിക്കില്ല, അടിച്ചു തന്റെ മുഖത്തിന്റെ ഷേപ്പ് ഞാന്‍ മാറ്റും. എന്തേലും പറയാന്‍ ഉണ്ടോ.?'

വാഹിദ് ന്റെ മുഖം ഇരുണ്ടു. ആ മനോഹരമായ ഉറച്ച കവിള്‍ ചുവക്കുന്നതും അവന്റെ കണ്ണില്‍ ഒരല്‍പ്പം ഭാവ വ്യത്യാസം ഉണ്ടാവുന്നതും

💬 Comments

View all comments