0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.8K

അവള്‍ എന്താണ് പെട്ടന്ന് ഇറങ്ങി ഓടിയത്. വാഹിദ് ന്റെ പിന്നാലെ തന്നെയാകുമോ. ' രാജന്‍ സംസാരിച്ചു കൊണ്ടിരിക്കെ അവള്‍ തലയിളക്കി അതൊക്കെ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരുന്നു. അയാള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് തങ്ങളുടെ തേയിലപ്പൊടി ഈ കമ്പനിയുമായി ഉണ്ടാക്കിയ റലമഹ പ്രകാരം എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് വിശദമാക്കികൊണ്ടിരുന്നു. അവളും അത് അംഗീകരിച്ചു കൊണ്ട് മൂളിക്കൊണ്ടിരുന്നു.

' അവള്‍ താഴെ അവന്റെ അടുത്ത് എത്തിക്കാണുമോ. അവള്‍ കുറച്ച് ഓപ്പണ്‍ മൈന്റ് ടൈപ്പ് ആണെന്ന് കേട്ടിട്ടുണ്ട്. നേരെ കേറി അവനെ ഒന്ന് കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു കാണും. ഫോണ്‍ നമ്പര്‍ വാങ്ങിക്കാണുമോ. ' അവള്‍ ആലോചിച്ചു കൊണ്ടിരുന്നു.

' മാഡം, ഞാന്‍ ചോദിച്ചതിന് ഒന്നും പറഞ്ഞില്ല. ' പെട്ടന്ന് രാജന്റെ ശബ്ദം അവളെ ഉണര്‍ത്തി.

'ങേ, ന്താ.. ഞാന്‍ ശരിക്ക് കേട്ടില്ല.' അവള്‍ അല്‍പ്പം ജാള്യതയോടെ പറഞ്ഞു.

' അല്ല, ഇപ്പൊ തേയിലപ്പൊടിയുടെ കരാര്‍ ആണ് നമ്മള്‍ ഇവരുമായി ധാരണ ആയിട്ടുള്ളത്. നമ്മുടെ സ്പൈസ് ുൃീറൗരെേ, മസാല ഉത്പന്നങ്ങള്‍ ഒന്നും ധാരണ ആയിട്ടില്ല. അതിന്റെ കാര്യം എങ്ങിനെയാണ്.? ' രാജന്‍ വിശദമാക്കി.

' അതൊക്കെ നമുക്ക് ആലോചിക്കാം. രാജന്‍ കാര്യങ്ങള്‍ ഒന്ന് തീര്‍പ്പ് ആക്കിയിട്ട് പോന്നോളൂ. എനിക്ക് ചെറിയൊരു തലവേദന പോലെ. ' അവള്‍ നെറ്റി തിരുമ്മി എഴുന്നേറ്റ് വേഗം പുറത്തേക്ക് നടന്നു. ഹോട്ടലിന്റെ പുറത്തേക്ക് ഇറങ്ങാന്‍ നേരം അവളൊന്നു നിന്നിട്ട് തന്റെ കാര്‍ ന്റെ നേരെ നോക്കി. അതില്‍ ചാരി നില്‍ക്കുന്ന വാഹിദ്. വെയിലില്‍ അവന്റെ ശരീരം ജ്വലിക്കുന്നുണ്ട് എന്നവള്‍ക്ക് തോന്നി.

അമിത വെളുപ്പ് ഇല്ലെങ്കിലും കറുപ്പ് നിശ്ശേഷം

💬 Comments

View all comments