0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.8K

കലരാത്ത ഒരുതരം ആകര്‍ഷകമായ വെളുത്ത നിറമാണ് അവന്റേ ശരീരത്തിന്. അല്‍പ്പം ചെമ്പിച്ച നീളന്‍ മുടിക്കാട്ടില്‍ കാറ്റ് നൃത്തം ചെയ്യുന്നു. അവന്റെ തമാശ കേട്ട് എലിസബത് കൊഞ്ചിക്കുഴഞ്ഞു ചിരിക്കുന്നു. അവനും ചെറുതായി ചിരിക്കുന്നു.  അവള്‍ക്ക് ദേഷ്യം ഇരച്ചു കയറി, ചവുട്ടിതുള്ളി അവന്റെ അടുത്തേക്ക് ചെന്നു. അവളെ കണ്ടെങ്കിലും വാഹിദ് പ്രത്യേക വെപ്രാളമൊന്നും കാണിക്കാതെ എലിസബത്തിനോട് സംസാരിച്ചു കൊണ്ടിരുന്നു.

' നമുക്ക് പോകാം.' അവള്‍ എലിസബത്തിനെ ഗൗനിക്കാതെ വാഹിദിനോട് അല്‍പ്പം കനപ്പിച്ചു പറഞ്ഞു. എലിസബത് ഒന്ന് മന്ദഹസിക്കാന്‍ ശ്രമിച്ചെങ്കിലും ശാരിക അതത്ര ശ്രദ്ധിച്ചില്ല. വാഹിദ് അവളോട് യാത്ര പറഞ്ഞു വണ്ടിയില്‍ കയറിയപ്പോള്‍ അവള്‍ പിന്നാലെ ചെന്നു. അവന്‍ ഗ്ലാസ് താഴ്ത്തി എന്താ എന്ന് ചോദിച്ചു.

' എടോ താന്‍ എന്താടോ ഇങ്ങനെ. ഒന്ന് വെമൃല ചെയ്തിട്ട് പോടോ. ഇപ്പോഴത്തെ കാലത്ത് ആരെങ്കിലും തന്നെ പോലെ പഴഞ്ചന്‍ ഉണ്ടാകുമോ. ' അവള്‍ അല്‍പ്പം പിണക്കത്തോടെ കെഞ്ചുന്ന രീതിയില്‍ അവനോട് പറഞ്ഞു. അവന്‍ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പിന്നെയാവാം, പറ്റുമെങ്കില്‍ ഇയാള്‍ തന്നെ സ്വയം കണ്ടു പിടിക്ക് എന്ന് പറഞ്ഞു ഗ്ലാസ് ഉയര്‍ത്തി വണ്ടി മുന്നോട്ട് എടുത്തു.

------------------------------------------------------------------------------------

ഭാഗം 6:

വണ്ടി അല്‍പ്പം മുന്നോട്ട് പോയിക്കഴിയുന്നത് വരെ ശാരിക നിശബ്ദയായിരുന്നു. പെട്ടന്ന് ഒരു കാരണവും ഇല്ലാതെ അവള്‍ മൗനം മുറിച്ചു.

' ഒരുളുപ്പുമില്ലാതെ കണ്ണില്‍ കണ്ട പെണ്ണുങ്ങളോട് കേറി മുട്ടാനും അഴിഞ്ഞാടാനും അല്ല വല്ലവനെയും ശമ്പളം കൊടുത്തു ഞാന്‍ ജോലിക്ക് നിര്‍ത്തിയിരിക്കുന്നത്. ഒരു സ്ഥലത്തും മാന്യമായി സഞ്ചരിക്കാന്‍ പോലും പറ്റാത്ത ഗതികേട്. '

അവള്‍ അടക്കി പിടിച്ചു പിറുപിറുത്തു. വാഹനം നഗരം

💬 Comments

View all comments