0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.8K

പിന്നിട്ടു ചുരത്തിലേക്ക് അടുത്തു കൊണ്ടിരുന്നു. അകലെ വിശാലമായ ഗിരിനിരകളില്‍ സായാഹ്നം സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ ഛായം പൂശിയത് പോലെ കാണപ്പെട്ടു. ഉയര്‍ന്നു പോകുന്ന തേയില തോട്ടങ്ങളിലും അതിന്റെ നിറക്കൂട്ട് തൂവിയത് പോലെ.

മൂടല്‍ മഞ്ഞു ഒരു നേര്‍ത്ത പാടപോലെ മലമുകളില്‍ നിന്ന് താഴവരയിലേക്ക് ഇറങ്ങി വരാന്‍ വേണ്ടി ഊഴം കാത്തു നില്‍ക്കുന്നത് പോലെ തോന്നിച്ചു. അസ്തമയത്തോട് അടുത്തു കൊണ്ടിരിക്കുന്ന പോക്കുവെയിലിന്റെ പീത വര്‍ണ്ണം തേയില തോട്ടത്തില്‍ ഇടയ്ക്കിടെ നിവര്‍ന്നു നില്‍ക്കുന്ന കാട്ടു മരങ്ങളിലെ ചുവപ്പും മഞ്ഞയും ഇലകളെ അതിമനോഹരമായ ദൃശ്യമാക്കി.

അവളുടെ പരിഹാസം കേട്ടില്ലെന്ന് നടിച്ചു പ്രകൃതിയുടെ മനോഹാരിതകള്‍ ആസ്വദിച്ചു വാഹിദ് അതിവേഗം വണ്ടിയൊടിച്ചു. ഡ്രൈവിംഗ് ഒരു മനോഹരമായ മായാജാലമാണെന്ന് അവന്റെ ഡ്രൈവിംഗ് കണ്ടപ്പോള്‍ ഒക്കെ അവള്‍ക്ക് തോന്നിയിരുന്നു.  അല്‍പ്പം പോലും യാത്രക്കാരനെ അലോസരപ്പെടുത്താതെ, വണ്ടിയെ പീഡിപ്പിക്കാത, മറ്റു വാഹന യാത്രക്കാരെ പരീക്ഷിക്കാതെ, ട്രാക്ക് മാറ്റിയും ഓവര്‍റ്റേക്ക് ചെയ്തും അവന്‍ ഡ്രൈവ് ചെയ്യുമ്പോള്‍,

വളവില്‍ ഒട്ടും വേഗം കുറക്കാത്തത് പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ വണ്ടിയെ വളച്ചെടുക്കുമ്പോള്‍,  സുഖകരമായി വണ്ടി ഒന്ന് ചരിച്ച് നിവര്‍ത്തി അവന്‍ തന്റെ ജോലി മനോഹരമായി ആസ്വദിക്കുന്നത് കാണുമ്പോള്‍, അവള്‍ക്ക് സ്വയം ഡ്രൈവ് ചെയ്താലോ എന്ന് തോന്നാറുണ്ട്.

'തന്നെ ആരാ ഡ്രൈവ് ചെയ്യാന്‍ പഠിപ്പിച്ചത്.' അവള്‍ മുഖം അവനില്‍ നിന്ന് മറച്ചു പിടിക്കാന്‍ പുറത്തേക്ക് നോക്കികൊണ്ട് ചോദിച്ചു. അവനത് കേട്ടതായി നടിച്ചില്ല. കുറച്ച് മുന്നോട്ട് പോയപ്പോള്‍ രണ്ട് പേര് കൈകാണിക്കുന്നത് കണ്ടു അവന്‍ വണ്ടി അവരുടെ സമീപം കൊണ്ട് ചെന്ന് നിര്‍ത്തി. വിദേശ ദമ്പതികള്‍ എന്ന് തോന്നിപ്പിക്കുന്ന രണ്ട് പേര്. നാടുകാണാന്‍ ഇറങ്ങിയ ടൂറിസ്റ്റുകള്‍ ആയിരിക്കണം.

💬 Comments

View all comments