0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.8K

അവള്‍ക്ക് ഉള്ളിലൊരു കൗതുകം ജനിച്ചു. ഈ അഹങ്കാരിയെ പരിഹസിക്കാന്‍, അവന്റെ അഹന്ത ഒന്ന് കുറക്കാന്‍ അവനായിട്ട് തന്നെ ഒരു അവസരം ഉണ്ടാക്കി തന്നു.

അവരുടെ ചോദ്യങ്ങള്‍ക്ക് തപ്പിത്തടഞ്ഞു ലിഴഹശവെ സംസാരിക്കുന്നത് മനസ്സില്‍ കണ്ട ശാരിക അറിയാതെ ഒന്ന് ചിരിച്ചു പോയി. പക്ഷേ നല്ല ഒഴുക്കുള്ള ഇംഗ്ലീഷില്‍ ആ അപരിചിതരോട് സംവദിക്കുന്ന വാഹിദിനെ കണ്ട് അവള്‍ ഞെട്ടി. കാര്യങ്ങള്‍ പറയുക മാത്രമല്ല, അവരെ ഒരുപാട് കാലം അറിയുന്ന ഒരു സുഹൃത്തിനെ പോലെ, അവന്‍ കുശലന്വേഷണം നടത്തുകയും ഞങ്ങടെ നാടിനെ കുറിച്ച് വീമ്പു പറയുകയും, തമാശകള്‍ പറഞ്ഞു ചിരിക്കുകയും ചെയ്യുന്നു. മുമ്പ് ടൂറിസ്റ്റ് ഗെയ്ഡ് ആയിട്ട് ജോലി നോക്കിയിരിക്കും, അവള്‍ ചിന്തിച്ചു.

ചുരം കയറി തേയില തോട്ടത്തിലൂടെ വണ്ടി ഓടിതുടങ്ങി. സന്ധ്യ മയങ്ങി കഴിഞ്ഞിരുന്നു. നേര്‍ത്ത മൂടല്‍ മഞ്ഞിലൂടെ മഞ്ഞ ലൈറ്റിന്റെ വെട്ടത്തിലേക്ക് തുളച്ചു കയറിക്കൊണ്ട് കാര്‍ അധികം വേഗതയില്ലാതെ സഞ്ചരിച്ചു. അവളവിടെ ഇരിപ്പുണ്ട് എന്ന് പോലും മാനിക്കാതെ, മൂളിപ്പാട്ട് പാടി ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന അവന്റെ നേരെ മുഖം തിരിച്ചു ശാരിക ശബ്ദമുയര്‍ത്തി ചോദിച്ചു ;

' താനാരാ ന്നാ തന്റെ വിചാരം. ഈ ലോകത്തുള്ളവരൊക്കെ തന്നെ ബഹുമാനിച്ചും പേടിച്ചും കഴിയുന്നവര്‍ ആണെന്നൊരു ജാടയുണ്ടല്ലോ തനിക്ക്.'

പെട്ടന്ന് വന്ന ദേഷ്യത്തോടെ അവള്‍ അവനോട് തട്ടിക്കേറി. അവന്‍ അവളെ ഒന്ന് തുറിച്ചു നോക്കി.  ഇത്ര നേരവും അവള്‍ തന്നെക്കുറിച്ച് ചിന്തിക്കുകയിരുന്നു എന്ന് അവന് മനസ്സിലായി.

' എന്താ ടീ തന്റെ പ്രശ്‌നം..? അവന്‍ വണ്ടി ശെറല ചേര്‍ത്തുനിര്‍ത്തി അവളോട് ആക്രോഷിച്ചു. ' നീ ഇത്ര നേരവും പറഞ്ഞോണ്ടിരുന്നത് സ്വന്തം കാരക്ടര്‍

💬 Comments

View all comments