Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
നെ കുറിച്ചാണ്. ഒരാള്‍ക്ക് അയാളുടെ മനോഭാവത്തിലൂടെ മാത്രം ലോകത്തെ നോക്കുമ്പോള്‍ ആണ് മറ്റുള്ളവരെ താഴ്ത്തിക്കെട്ടാന്‍ പറ്റുന്നത്. 'അവന്‍ മുരണ്ടു.
' നീ എന്താടാ വിളിച്ചേ. എടീ ന്നോ. ആളറിഞ്ഞു സംസാരിക്കാന്‍ പഠിക്കാത്തവന്‍ അനുഭവിച്ചു തന്നെ പഠിക്കണം. എടാ പട്ടീ, നിനക്ക് ഞാന്‍ ആരാണെന്ന് കാണിച്ചു തരാം. ' അവളുടെ കണ്ണിലെ കോപം ആളിക്കത്തി. പക്ഷെ എന്താണ് അടുത്ത നിമിഷം സംഭവിച്ചത് എന്ന് അവള്‍ക്ക് മനസിലായില്ല. അവന്റെ വലത് കരം ഒരിടിത്തീ പോലെ അവളുടെ ഇടത് കവിളിനെ ചതച്ചു കളഞ്ഞു. കണ്ണില്‍ പൊന്നീച്ച പാറി. കവിളിലേ മൃദുല മാംസം മരവിച്ചത് പോലെ അവള്‍ തടവി നോക്കി. ഒട്ടും വേദന തോന്നുന്നില്ലേ തനിക്ക്..? നാവ് പൊങ്ങുന്നില്ല, ആകെ മരവിച്ച അവസ്ഥ. കരയരുത്, ഈ നാറിയുടെ മുന്നില്‍ തളരരുത്.
' നായിന്റെ മോനെ, നീ എന്നെ തല്ലി അല്ലേടാ... നിനക്ക് ഞാന്‍ കാണിച്ചു തരാം ബാസ്റ്റഡ്.. ' സമനില വീണ്ടെടുത്ത ശാരിക വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി റോഡിലൂടെ ഇരുട്ടിലേക്ക് ഓടിയകന്നു. പെട്ടന്നുള്ള ദേഷ്യത്തില്‍ നിന്ന് പുറത്തിറങ്ങിയ വാഹിദ് ഭയന്നു. പത്തു പതിനഞ്ചു കിലോമീറ്റര്‍ കൂടിയുണ്ട് വീട്ടിലെത്താന്‍. ഇവള്‍ ഇതെന്ത് ഭാവിച്ചാണ്.. അവന്‍ പുറത്തിറങ്ങി വണ്ടി ലോക്ക് ചെയ്തു പിന്നാലെ ഓടി.
ശാരിക ഇരുളില്‍ അലിഞ്ഞു ചേര്‍ന്നത് പോലെ അപ്രത്യക്ഷയായിരിക്കുന്നു. അവന്‍ അവളെ പിന്തുടര്‍ന്ന് കുറച്ചധികം മുന്നോട്ട് കുതിച്ചപ്പോള്‍ കണ്ടു, കുറച്ചകലെ ഒരു സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചത്തില്‍ നാലുപേരുടെ കൈകളില്‍ കിടന്ന് പിടയുന്ന ശാരിക. അവരുടെ ബൈക്കുകള്‍ റോഡിന്റെ ഓരം ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നു, റൈഡര്‍മാരാണ്. പ്രതീക്ഷിക്കാതെ ഒരു അപ്‌സരസ്സ് രാത്രിയില്‍
💬 Comments
View all comments