0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.7K

ശാരികയുടെ മേശയുടെ മുന്നില്‍ നിന്നു.

'എടോ, താനെന്റെ മാനേജര്‍ ആണോ അതോ ക്ലര്‍ക്കോ? മസാമാസം ഒരു ദിവസം പോലും വ്യത്യാസമില്ലാതെ ശമ്പളം കിട്ടുന്നുണ്ടല്ലോ, അതിന്റെ ഒരു കൂറെങ്കിലും കാണിക്കാന്‍ ഉള്ള ഉളുപ്പ് വേണം മനുഷ്യന്‍ ആയാല്‍.' അവള്‍ അയാളെ നോക്കി ചീറി. എന്ത് ചെയ്യണം, പറയണം എന്നറിയാതെ അയാള്‍ ഒന്ന് വിമ്മിഷ്ടപ്പെട്ടു, പിന്നെ വിറയലോടെ തിരക്കി.

' മാഡം, എന്താ സംഭവം ന്ന് മനസ്സിലായില്ല. ഇന്നലെ ഇഷ്യൂ ഒക്കെ ക്ലിയര്‍ ചെയ്തിട്ട് ആണല്ലോ ഞാന്‍ പോയത്'. അയാള്‍ പറഞ്ഞൊപ്പിച്ചു.

'ഇന്നലത്തെ കാര്യം മാത്രേ ഈ ലോകത്ത് ഉള്ളൂ, അതിന് ശേഷം ലോകം അവസാനിച്ചോ? തന്നെയൊക്കെ എന്തിനു കൊള്ളാം. നന്നായി താന്‍ മീശ വെക്കാഞ്ഞത്.' .അവള്‍ ശബ്ദമുയര്‍ത്തി പരിഹസിച്ചു. അതിനുള്ളില്‍ സംസാരിക്കുന്നത് ഗ്ലാസ് കൂടിന് വെളിയില്‍ കേള്‍ക്കില്ലന്ന് ഉറപ്പുള്ളത് കൊണ്ട് അതൊരു അപമാനമായി അയാള്‍ക്ക് തോന്നിയില്ല, എങ്കിലും ആത്മാരോഷം ഇരച്ചു കയറിയത് പുറമേ കാണിക്കാതെ അയാള്‍ ഇന്നത്തെ ലോകാവസാനം എന്താകും എന്നറിയാന്‍ സംശയം പ്രകടിപ്പിച്ചു.

' മാഡം, ഇന്നെന്താ ഉണ്ടായത്.?' അയാള്‍ ചോദിച്ചു. രാവിലെ ഉണ്ടായ സംഭവങ്ങള്‍ അവള്‍ കോപത്തോടെ വിശദീകരിച്ചു. പിന്നെ അയാളോട് തട്ടിക്കേറി.

' തന്നോട് മാസം മൂന്ന് ആയില്ലേ ഒരു ഡ്രൈവറെ കണ്ടെത്താന്‍ പറയുന്നു. എന്നിട്ട് തന്നെക്കൊണ്ട് സാധിച്ചോ? ഇത്ര പ്രശസ്തമായ ഒരു കമ്പനിക്ക് ഒരാള് പോലും അപേക്ഷ അയച്ചില്ലെന്നു പറഞ്ഞാല്‍ അത്ഭുതം തന്നെ. ' അവള്‍ ചുവന്നു തുടുത്ത മുഖം താഴ്ത്തി ആരോടെന്നില്ലാതെ അരിശപ്പെട്ടു.

' അങ്ങനെയല്ല മാഡം, കമ്പനി ജോലിക്ക് കുറേ പേര് റെഡിയായി ൃലൗൊല െഅയച്ചിട്ടുണ്ട്. പക്ഷെ മാഡത്തിന്റെ പേര്‍സണല്‍

💬 Comments

View all comments