0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.7K

എത്ര സൗന്ദര്യം ഉണ്ടായാലും സ്‌ത്രൈണമായചില സവിശേഷതകള്‍ ഇല്ലെങ്കില്‍ സ്ത്രീയുടെ സൗന്ദര്യം വെറും അരോചകമായിട്ടിക്കും. തന്റെ ഇരുപതാം വയസ്സില്‍ ഒരു ആക്സിഡന്റില്‍ പതാപിതാക്കളെ നഷ്ടപ്പെടുകയും, പിന്നീട് ഒരേയൊരു സഹോദരന്‍ എവിടെയന്നറിയാതെ അപ്രത്യക്ഷമാവുകയും ചെയ്തതില്‍ പിന്നെയാണ് അവള്‍ക്ക് ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതും, പഴയതിനേക്കാള്‍ കൂടുതല്‍ മികവോടെ ബിസിനസ്സ് വളര്‍ച്ചയില്‍ എത്തുന്നതും.

കാര്‍ ഒരു വളവിനടുത്തെത്തിയപ്പോള്‍ മൂടല്‍ മഞ്ഞിനു കുറച്ച് ഘനം കൂടുതല്‍ ആയിരുന്നതിനാല്‍ അവള്‍ക്ക് പൊടുന്നനെ കാഴ്ച്ച ബുദ്ധിമുട്ട് ആയി വരികയും കാര്‍ വേഗത കുറക്കുകയും ചെയ്തു. തൊട്ട് പിന്നില്‍ ഒരു ലോറി ചീറിപ്പാഞ്ഞു കാറില്‍ ഇടിക്കാന്‍ വന്നത് ഒരു മിന്നായം പോലെ കണ്ണാടിയില്‍ കണ്ട ശാരിക, റോഡിന്റെ ഇടതു വശത്തേക്ക് വണ്ടി വെട്ടിച്ചു ആക്‌സിലറേറ്ററില്‍ ആഞ്ഞു ചവുട്ടി.

കാര്‍ വേഗത കൂടി കൈവരിയില്‍ തട്ടി നിന്നു, പക്ഷെ ലോറിയുടെ ആഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടു. അത് കണ്ടില്ലെന്നു നടിച്ചു ലോറി ഒന്ന് നിര്‍ത്തി വിശേഷം പോലും തിരക്കാതെ ചീറിപ്പാഞ്ഞു പോകുകയും ചെയ്തു. എന്താണ് നൊടിയിടയില്‍ സംഭവിച്ചത് എന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത വിധം അവളൊന്നു ചകിതയായി, നിശ്ചലം സ്റ്റിയറിങ്ങില്‍ തലവച്ചു കിതച്ചു. പിന്നെ മാനേജര്‍ രാജനെ മനസ്സില്‍ പുളിച്ച തെറി വിളിച്ചു കൊണ്ട് കാര്‍ നേരെയാക്കി പതുക്കെ ഡ്രൈവ് ചെയ്തു.

ഓഫീസില്‍ എത്തിയപ്പോള്‍ രാജന് മനസ്സിലായി മാഡം കലിപ്പില്‍ ആണെന്ന്. എന്താണ് കാരണം എന്ന് അയാള്‍ക്ക് മനസ്സിലായില്ല, ഇന്നലെ ഇറങ്ങാന്‍ നേരം എല്ലാവരുടെയും തന്തക്ക് വിളിയൊക്കെ കേട്ടിരുന്നത് കൊണ്ട് ഇനി അതിന്റെ ബാക്കിയാണോ എന്ന് ആ മധ്യവയ്‌സ്‌കന്‍ സംശയിച്ചു. അയാള്‍ ഭവ്യതയോടെ അടുത്ത തെറി കേള്‍ക്കാന്‍ പാകത്തില്‍

💬 Comments

View all comments