0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

ദിവസമായിട്ട് രാത്രി ഉറക്കമിളച്ചു ജോലിയായിരുന്നു. ' അവള്‍ ഒരു ക്ഷമാപണം പോലെ പറഞ്ഞു. പിന്നെ ചായ വാങ്ങി മൊത്തിക്കുടിച്ചു. മികച്ച ചായ. കടുപ്പം പാകം, പക്ഷെ അവന്റെ കൈയില്‍ ഉള്ളത് കുറച്ച് കടുപ്പത്തിലുള്ള ചായയും. അവനറിയാം കാര്യങ്ങള്‍ പക്വതയോടെ തിരിച്ചറിയാന്‍ എന്നവള്‍ക്ക് തോന്നി.

' നന്നായി പാചകം ചെയ്യാന്‍ അറിയുമെന്ന് തോന്നുന്നു. കിടിലന്‍ ചായ. ' അവള്‍ ആസ്വദിച്ചു കുടിച്ചിട്ട് ആത്മാര്‍ത്ഥമായി പറഞ്ഞത് കേട്ട് അവന് അവളോടൊരു മതിപ്പ് തോന്നി. കരുതിയത് പോലെയല്ല, പെണ്ണ് കാണുന്നത് പോലെ തന്നെ ക്വാളിറ്റിയിലും പൊന്‍കതിരാണ്, പതിരല്ല.

' ഈ തുറന്ന മനസ്സ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അങ്ങ് കാണിച്ചാല്‍ നന്നായിരിക്കുമല്ലോ. പിന്നിത് ആരെ ബോധിപ്പിക്കാന്‍ ആണ് കൊച്ചമ്മ ഭാവം. ' അവന്‍ അവളുടെ മുഖത്തേക്ക് നോക്കാതെ ചായ ഗ്ലാസിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

' എന്ന് വച്ചാല്‍.. അതെന്താ അങ്ങനെ ചോദിച്ചേ. ഞാന്‍ അത്ര മോശമായിട്ട് ആണോ ലോകത്തോട് പെരുമാറുന്നത്.?' അവള്‍ അല്‍പ്പം ദുഖത്തോടെ ചോദിച്ചു.

' കേട്ടിടത്തോളം വളരെ പരുഷമായി, ആരോടും അടുപ്പം കാണിക്കാതെ, തൊട്ടതിനും തൊടാത്തതിനും വളരെ അമിതമായി ദേഷ്യപ്പെടുന്ന ലേഡിയാണ് ഇയാള്‍. പിന്നെ എനിക്ക് തന്നെ അനുഭവം ണ്ടല്ലോ. ' അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ' പിന്നെ കൂട്ടിച്ചേര്‍ത്തു;

'എന്നെ പരിചയപ്പെട്ട, എന്നോട് സംസാരിച്ച പെണ്ണുങ്ങളൊക്കെ എന്നോട് സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. ഞാനൊരു പട്ടിയാണെന്ന് മനസ്സിലായത് ഈ പുലിക്കുട്ടിയുടെ നാവിലൂടെയാ.' അവന്‍ പൊട്ടി ചിരിച്ചു.

അവള്‍ അപകര്‍ശതയോടെ, കുറ്റബോധത്തോടെ തലകുനിച്ചു. ചെറുതായി കണ്ണുകള്‍ നനയുന്നുണ്ടോ? എല്ലാ കണക്ക് കൂട്ടലുകളും കൃത്യമായി കൈക്കൊള്ളുന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി

💬 Comments

View all comments