Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
മാറേണ്ടിയിരുന്ന ഒരാണിന്റെ കാര്യത്തില്‍ പിഴച്ചു പോയല്ലോ എന്ന് അവള്‍ ചിന്തിച്ചു.
'എന്നോട് വെറുപ്പാണല്ലേ ഈ പുണ്യാളന്‍ സാറിന്.? താന്‍ നോര്‍മ്മലാണെന്ന് അവനെ കാണിക്കാന്‍ അവള്‍ കളിയാക്കുന്ന രീതിയില്‍ അവന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.
' ശെടാ ഞാനൊരു തമാശ പറഞ്ഞതല്ലേ. ഇയാള്‍ ഇത് ആളാകെ മാറിപ്പോയല്ലോ. സത്യം പറയ്, തനിക്ക് ഇതെന്ത് പറ്റി. രാത്രി, എന്റെ ബെഡ്റൂം, ഞാനുണ്ടാക്കിയ ചായ എന്റെ കിടക്കയില്‍ ഇരുന്നു കുടിക്കുന്നു. ന്താടോ തനിക്ക് പറ്റിയെ.?' അവന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ഉള്ളിലുള്ള ചോദ്യങ്ങള്‍ മുഴുവന്‍ പുറത്തേക്കിട്ടു. അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി മിന്നി മാഞ്ഞു. കവിളുകളില്‍ കൂടുതല്‍ തുടിപ്പ് വിരുന്ന് വന്ന് അവളൊരു വസന്ത കാലം പോലെ കാവ്യാത്മകമായി മാറിയത് വാഹിദ് കണ്ടു.
' ത്രീ ഡേയ്‌സ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. നിന്നോടുള്ള വെറുപ്പില്‍, നിന്നെ നിരന്തരം വേട്ടയാടി ജീവിതകാലം മുഴുവന്‍ ദുരിതപ്പെടുത്തണം എന്നൊക്കെ ചിന്തിച്ചു റൂമില്‍ തന്നെ കുത്തിയിരിപ്പ് ആയിരുന്നു. ഇന്ന് രാവിലെ അങ്കിള്‍ കാണാന്‍ വന്നപ്പോ താന്‍ തല്ലിയതും അങ്ങിനെ ചുണ്ട് പൊട്ടിയതാണ് എന്നൊക്കെ അങ്ങുമിങ്ങും തൊടാതെ പറഞ്ഞു. ' അവള്‍ ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി. അവന്‍ മൂളിക്കേട്ടു കൊണ്ടിരുന്നു.
' അപ്പോഴാണ് ഇടയില്‍ അങ്കിള്‍ പറഞ്ഞത് എനിക്കുള്ള ചികിത്സ ഞാന്‍ തന്നെ ചവുട്ടി അകറ്റിയല്ലോ, നിനക്ക് പറ്റിയ ഒരേയൊരാള്‍ ആയത് കൊണ്ടാണ് അവനെ ഉന്തി തള്ളി വിട്ടതെന്ന്. എനിക്ക് പറ്റിയവന്‍.. കണ്ടാലും മതി, വായി നോക്കി കോന്തന്‍. പെണ്ണിന്റെ മുലക്ക് പിടിക്കുന്ന തെമ്മാടി ആണെന്ന് അങ്കിള്‍ അറിയുന്നില്ല ല്ലോ. ' അവള്‍ പുച്ഛത്തോടെ
💬 Comments
View all comments