Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
അവനെ നോക്കി ചുണ്ട് കോട്ടി. അവന്‍ ഉവ്വ് ഉവ്വേ എന്ന മട്ടില്‍ തലകുലുക്കി.
അവള്‍ തുടര്‍ന്നു.
' ആ വാക്കുകള്‍ കേട്ടപ്പോ നീ ആരാണെന്ന് എനിക്ക് അറിയാന്‍ തോന്നി. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, ഒരഭ്യാസിയുടെ മികവോടെ ആണുങ്ങളെ പുല്ലു പോലെ നേരിട്ട് പരാജയപ്പെടുത്തുന്ന ഒരു ഡ്രൈവര്‍. ഇടയില്‍ അങ്കിള്‍ ഒന്ന് കൂടി പറഞ്ഞു, പരിചയപ്പെട്ട ഏത് പെണ്ണും നിന്റെ പിന്നാലെ വന്നിട്ടേ ഉള്ളൂ എന്നിട്ടും ഇന്നോളം ഒരു പെണ്ണിനേയും നീ തൊട്ടിട്ടില്ല, അതില്‍ അമ്മുവും ഉള്‍പ്പെടും ന്ന്. ' അവള്‍ ഒന്ന് നിര്‍ത്തി അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ തുടര്‍ന്ന് വിഷയത്തിലേക്ക് വന്നു.
' അപ്പോഴാണ് നിന്റെ ജീവിതം ഒരു സംഭവബഹുലമാണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞത്. നിന്റെ ബാല്യം, പാരെന്റ്‌സ്, വിദ്യാഭ്യാസം, വിജയങ്ങള്‍.. എല്ലാം പറഞ്ഞു തന്ന് അങ്കിള്‍ പോയപ്പോള്‍ എനിക്ക് എന്തോ വല്ലാതെ ഒറ്റപ്പെടല്‍ തോന്നി. ലാപ്‌ടോപ്പില്‍ മെയില്‍ നോക്കാമെന്ന് കരുതിയെങ്കിലും എനിക്ക് കഴിഞ്ഞില്ല വാഹിദ്. ഞാന്‍ ഇരുന്നു കരഞ്ഞു പോയി. ' പെട്ടന്ന് ഒരു കരച്ചില്‍ അവളുടെ തൊണ്ടയിലേക്ക് ഉയര്‍ന്നു വന്ന് തികട്ടി നിന്നു. ഇടറിയ ശബ്ദത്തില്‍ അവള്‍ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
' ഇത്രയൊക്കെ സഹിച്ച നിന്നെ അത്രത്തോളം ഞാന്‍ ശിൗെഹ േചെയ്തിട്ടും, എന്നെ കാണാതെ ആ രാത്രി എന്റെ പേര് വിളിച്ചു കൊണ്ട് ആ ഇരുട്ടിലൂടെ നീ പേടിച്ച് ഓടി വന്നില്ലായിരുന്നെങ്കില്‍ ഞാനെന്ന പെണ്ണിന്റെ അവസ്ഥ.. അതോര്‍ത്തപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല വാഹിദ്. എനിക്ക് നിന്നെ ഓര്‍ത്ത് കുറ്റബോധം കൊണ്ട് ചത്തു പോയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. ' അവള്‍ നിയന്ത്രണമില്ലാതെ, തൊണ്ടയിടറി
💬 Comments
View all comments