0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

കരഞ്ഞു. പിന്നെ അവന്റെ കൈയിലൂടെ കൈയിട്ട് തന്നിലേക്ക് അണച്ചു പിടിച്ചു അവന്റെ തോളിലേക്ക് തലവച്ചിരുന്നു. അവന്‍ വാത്സല്യത്തോടെ അവളെ നോക്കി.

'സമയം  എന്തായെന്ന് വല്ല ബോധവും ണ്ടോ. പോവണ്ടേ.? ഞാന്‍ കൊണ്ട് വിടാം വായോ.'

പെട്ടന്ന് അവളുടെ ഭാവം മാറി. ചാറ്റല്‍ മഴയിലെ ഉച്ചസൂര്യന്‍ പോലെ മുഖത്ത് കോപം ഇരച്ചു കയറി.

' വന്നപ്പോ തൊട്ട് തുടങ്ങിയത് ആണല്ലോ കൊണ്ടുവിടാന്‍. അമ്മു അറിയും ന്ന് പേടിച്ചിട്ടാവും. അതോ അവളുടെ ബെഡില്‍ ഇരിക്കുന്നത് കൊണ്ടാണോ. പോകാന്‍ മനസ്സില്ല. ഇനി എന്റെ ശവം കിടന്നിട്ട് മതി അവള്‍ ഇതില്‍ കിടക്കുന്നത്. ' അവള്‍ പുച്ഛത്തോടെ മുഖം തിരിച്ചു അവന്റെ കൈ തട്ടി മാറ്റി കട്ടിലില്‍ കേറികിടന്നു.

' ഇത്ര പെട്ടന്ന് ആള് ശവമായോ.?' അവന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ കളിയാക്കി. അത് കേട്ട് ദേഷ്യം വന്ന അവള്‍ ചാടി എഴുന്നേറ്റ് അവന്റെ കൈയില്‍ നിന്ന് രണ്ട് ചായ ഗ്‌ളാസുകളും തട്ടിപ്പറിച്ചു അതില്‍ മിച്ചമുണ്ടായിരുന്നത് കിടക്കയിലേക്ക് ഒഴിച്ച് ചുമരിനോട് ചേര്‍ന്നു വീണ്ടും കിടന്നു.

' തന്റെ അമ്മൂന്റെ ഒരു കിടക്ക. വേണേല്‍ കിടന്നോ അല്ലെങ്കില്‍ പോയി അവളുടെ കൂടെ കിടക്ക്. ' അവള്‍ തിരിഞ്ഞു ചുരുണ്ടു കൂടി കിടന്നു.

വീടിനു പുറത്ത് രാക്കിളികളുടെ കരച്ചില്‍ അധികം ദൂരെനിന്നല്ലാതെ ഇടക്കിടക്ക് കേള്‍ക്കുന്നുണ്ട്. പുഴയുടെ വാചാലതയും ആ മുറിയിലെ നിശബ്ദതയില്‍ വ്യക്തമായി കേട്ട് കൊണ്ടിരുന്നു. രണ്ടു പേരും സംസാരിച്ചില്ല. കുറേ നേരത്തെ മൗനത്തിനു ശേഷം ശാരികയുടെ ഇടറിയ ശബ്ദത്തിലുള്ള ചോദ്യം ഉയര്‍ന്നു.

' അമ്മുവിനെ നിനക്ക് ഇഷ്ടമാണോ.? നിങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണോ.? '

'

💬 Comments

View all comments