Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
നിങ്ങള്‍ തമ്മില്‍ അങ്ങനൊന്നും ഇല്ല, ഞാനവളുടെ ഇക്കയാണ് ന്ന്.'
അപ്പുറത്ത് വീണ്ടും ഒരു നിശബ്ദത. പിന്നെ വളരെ ഉഷാറോടേയുള്ള ശബ്ദം ഉയര്‍ന്നു.
'അയ്യോ ചേച്ചി ധൈര്യമായി കിടന്നോ. വല്ല പെണ്ണുങ്ങളേം കൂട്ടിക്കൊണ്ട് വന്നു തോന്ന്യാസം കാണിക്കരുത് ന്നെ പറഞ്ഞുള്ളൂ.' അവിടെ ഒരു ചമ്മിയ ചിരികേട്ടു.
'അപ്പൊ അതാണല്ലേ നിന്റെ ഈ കോന്തന്‍ ഇക്ക എന്നെപ്പോലൊരു പെണ്ണിനെ അടുത്തു കിട്ടിയിട്ടും ഇങ്ങനെ നാട്ടു വാര്‍ത്താനവും പറഞ്ഞു പൊണ്ണനെ പോലെ വായും പൊളിച്ചു തോന്ന്യാസം ഒന്നും കാട്ടാതെ മണ്ണുണ്ണിയായി ഇരിക്കുന്നത്. എന്റെ നാത്തൂന്‍ ആള് കൊള്ളാല്ലോ.'
' അയ്യേ ചേച്ചിക്ക് നാണമില്ലേ ഇങ്ങനൊക്കെ പറയാന്‍. അവന്റെ ഒപ്പം കൂടി ചീത്തയായി പ്പോയോ.. ആ കിളവനൊന്നു ഫോണ്‍ കൊടുക്കാവോ.? അമ്മുവിന്റെ ശബ്ദം.
'ആ കൊടുക്കാമല്ലോ. എന്റെ കാര്യം കൂടി ഒന്ന് പറഞ്ഞേക്കാമോ. നല്ല മോളല്ലേ, ഒരു മാല മേടിച്ചു തരാം ഞാന്‍.'
ശാരികയുടെ സംസാരം കേട്ട് വാഹിദ്‌ന് മതിപ്പ് തോന്നി. എത്ര മനോഹരമായിട്ടാണ് അമ്മുവിനെ അവള്‍ പറഞ്ഞു മനസ്സിലാക്കിയത്, തന്നെ ഒരു ചേട്ടനായിട്ട് കാണാന്‍.
'ഉറപ്പാണല്ലോ ല്ലേ,, വാങ്ങിത്തരും ന്ന് പറഞ്ഞു പിന്നെ വാക്ക് മാറ്റിയാല്‍ ഞാന്‍ വേറെ വല്ല ബംഗാളിച്ചിക്കും പിടിച്ചു കൊടുക്കും, പറഞ്ഞേക്കാം.. ഫോണോന്ന് കൊടുക്കുന്നെ. ഈ കാര്യം എന്നോട് പറഞ്ഞില്ല ല്ലോ ആ ജന്തു. കാണിച്ചു കൊടുക്കുന്നുണ്ട് ഞാന്‍.' അമ്മു പിണങ്ങുന്നത് വാഹിദ് കേട്ടു. ഞാന്‍ ഫോണ് കൊടുക്കുവാ എന്നും പറഞ്ഞു അവള്‍ ലൗഡ്‌സ്പീക്കര്‍ ഓണ്‍ ചെയ്തു.
' നിനക്ക് ഉറക്കൊന്നും ഇല്ലേ കഴുതേ.? ' വാഹിദ് കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു.
'എടാ കള്ളക്കിളവാ. ഇത്ര നാളും
💬 Comments
View all comments