Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
മതി എന്ന് അവള്‍ പറഞ്ഞു. പക്ഷെ രാജനെ വിളിച്ചു വരുന്ന കാര്യം പറയാന്‍ അവള്‍ക്ക് തോന്നിയില്ല. അത് കൊണ്ട് തന്നെ അതൊരു വലിയ അബദ്ധമായിപ്പോയി എന്നവള്‍ക്ക് തോന്നി. കാരണം ഇതിനകം രാജന്‍ അവിടം വിട്ടിരുന്നു.
നേരം ഇരുട്ടി തുടങ്ങിയിരുന്നു. റോഡിന്റെ ഇരു വശത്തെയും പൂച്ചവാലന്‍ പുല്ലുകളില്‍ ഇരുട്ട് പതുങ്ങിയിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തണുപ്പ് പ്രകൃതിയെ ആലിംഗനം ചെയ്യാന്‍ നാണത്തോടെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ച് കൂടി കഴിയുമ്പോള്‍ മൂടല്‍മഞ്ഞിന്റെ പുതപ്പ് പുതച്ചു ഭൂമി ഉറങ്ങാന്‍ തുടങ്ങും. മലയോര പ്രദേശം അങ്ങിനെയാണ്, എളുപ്പം രാത്രിയായി വൈകി നേരം വെളുക്കും. അവള്‍ക്ക് ഭയം വന്നു തുടങ്ങി. അച്ഛനെ പലവട്ടം വിളിച്ചിട്ടും എടുക്കുന്നില്ല. അമ്മയെയും വിളിച്ചിട്ട് കിട്ടുന്നില്ല. അവള്‍ വന്ന വഴിയേ നടന്നു. കുറച്ച് സമയം നടന്നാല്‍ ഒരു വളവ് തിരിഞ്ഞ് യൗ െേെീു ഉണ്ട്. അവിടെ നിന്നാല്‍ ആരെങ്കിലുമൊക്കെ കാണും എന്നവള്‍ക്ക് തോന്നി. തൃധിപ്പെട്ടു നടന്നിട്ടും കാലുകള്‍ക്ക് വേഗത കുറവാണെന്ന് തോന്നി.
ചീവീടുകളുടെയും കാട്ടു മരങ്ങളിലെ ചെള്ളുകളുടെയും കരച്ചില്‍ ഏകാന്ത ഭീകരമായൊരു മൂകതയെ സജീവമാക്കുന്നുണ്ട്. നിരന്തരം വീട്ടിലേക്ക് വിളിച്ചു കൊണ്ട് അവള്‍ വേഗത്തില്‍ നടന്നു. പിന്നില്‍ കാല്‌പെരുമാറ്റം കേള്‍ക്കുന്നുണ്ടോ. ചെരിപ്പിന്റെ ശബ്ദം പോലെ.. അവള്‍ക്ക് തിരിഞ്ഞു നോക്കാന്‍ ഭയം തോന്നി. ഇടക്കിടക്ക് വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുമ്പോള്‍ അവള്‍ ആ വെളിച്ചത്തില്‍ അല്‍പ്പം ഓടും. പിന്നെ അടുത്ത വാഹനം വരാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഇനിയും പകലിന്റെ അവസാന വെട്ടം മാഞ്ഞിട്ടില്ലാത്ത ഇരുട്ടിലൂടെ കാലുകള്‍ വലിച്ചു നീട്ടി നടക്കും. പെട്ടന്ന് ഫോണ്‍ കണക്ട് ആയി. മറുതലക്കല്‍ അച്ഛന്റെ ശബ്ദം.
' ഹലോ, എന്താ മോളെ. '
💬 Comments
View all comments