0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

അവള്‍ക്ക് അവനെ കണ്ടപ്പോള്‍ അസൂയയും അഭിമാനവും തോന്നി. എന്തൊരു പേഴ്‌സണാലിറ്റിയുള്ള മനുഷ്യന്‍. പൗരുഷം നിറഞ്ഞു നില്‍ക്കുന്ന അവനെ താന്‍ എങ്ങിനെ കൊണ്ട് നടക്കും. കണ്ണ് തെറ്റിയാല്‍ ഏത് പെണ്ണും അവനോട് കൊഞ്ചാന്‍ തക്കം പാര്‍ക്കും. അതേ സമയം ഇതുവരെ താന്‍ കാത്തുസൂക്ഷിച്ച തന്റെ സ്വപ്നങ്ങളും വികാരങ്ങളും താന്‍ ആഗ്രഹിച്ചത് പോലെ ഒരുത്തന്‍ തന്നെയാണല്ലോ സ്വന്തമാക്കിയത് എന്നോര്‍ത്ത് അഭിമാനവും തോന്നി. അവര്‍ വീട് പൂട്ടി പുറത്തേക്കിറങ്ങി വീടിന്റെ പിന്നിലേക്ക് നടന്നു. നടക്കുമ്പോള്‍ ശാരിക ഒന്ന് വേച്ചു പോയി. അവള്‍ വാഹിദ് ന്റെ കൈയില്‍ ഒരു താങ്ങിനായി പിടിച്ചു. അവന്‍ എന്താ ന്നുള്ള അര്‍ത്ഥത്തില്‍ അവളെ നോക്കിയപ്പോള്‍ അവളൊന്നു നാണിച്ചു.  കണ്ണുകൊണ്ട് താഴെ എന്ന് അംഗ്യം കാണിച്ചിട്ട്, നീറുന്നു എന്ന് പറഞ്ഞ് അവന്റെ കൈയില്‍ പിച്ചി. അവന്റെ കണ്ണിലെ കുസൃതി ചിരി കണ്ടപ്പോള്‍ ചാടിക്കേറി കെട്ടിപ്പിടിച്ചു കവിളില്‍ ഒരു കടി കൊടുക്കാന്‍ തോന്നി അവള്‍ക്ക്. അവന്റെ ബുള്ളെറ്റ് അവിടെ ഉണ്ടായിരുന്നു. വാഹിദ് ബുള്ളെറ്റ്ല്‍ കേറി അവളെ പിന്നിലിരുത്തി, മൂടല്‍ മഞ്ഞൊഴുകുന്ന രാവിലൂടെ, പുഴക്കാറ്റിന്റെ കുളിരിലൂടെ മഞ്ഞച്ച ലൈറ്റ് തെളിച്ച നാട്ടു വഴിയിലെ ഇരുളിനെ വെളിച്ചം കൊണ്ട് കീറിമാറ്റി ഓടിച്ചു പോയി.

ഭാഗം 10:

ഞായറാഴ്ച.!

കോളേജ് ഇല്ലാത്ത ദിവസം ആയത് കൊണ്ട് കൂട്ടുകാരിയുടെ ബര്‍ത്ത് ഡേ ഫങ്ക്ഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ അച്ഛനെ കണ്ട് പോകാമെന്നു കരുതി അവള്‍ നേരെ ഷാപ്പിലേക്ക് ആണ് പോയത്. കൂട്ടുകാരികള്‍ ഒന്നിച്ചു പോയത് കാരണം അവരുടെ കാറില്‍ ആയിരുന്നു യാത്ര. മടങ്ങുമ്പോള്‍ അച്ഛന്റെ ഒപ്പം അങ്ങ് പോകാമെന്നു കരുതി അവരോട് തന്നെ ഷാപ്പിന്റെ അടുത്ത് ഇറക്കിയാല്‍

💬 Comments

View all comments