Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
പിടിച്ചിരുന്ന മനുഷ്യനെ ഒറ്റ കൈകൊണ്ട് തലയില്‍ പിടിച്ചു പൊക്കിയെടുത്തു തല പിന്നിലേക്ക് മടക്കിപിടിച്ചു ചങ്കില്‍ കൈപ്പത്തി ചുരുട്ടി ഇടിക്കുന്നു ശ്വാസം മുട്ടിയ പോലെ അയാളുടെ തൊണ്ടയില്‍ നിന്ന് ഒരു ഗളഗള ശബ്ദം പുറത്തേക്ക് വന്നു. തന്റെ മുലയില്‍ കടിച്ചു പറിച്ചു കൊണ്ടിരുന്നയാളുടെ മുഖമടച്ചു കാല്‍പ്പുറം കൊണ്ടൊരു തൊഴിയും ഒന്ന് വട്ടം കറങ്ങി ചെവിയടക്കി മറ്റൊരു തൊഴിയും കൊടുക്കുന്നു. അയാള്‍ ഉരുണ്ട് പുരണ്ടു വീണിട്ട് ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ബോധം മറഞ്ഞു നിലത്തേക്ക് വീണു. അതോടെ മറ്റു രണ്ടുപേരും ഉടുമുണ്ടും നേരെയാക്കി റോഡിലേക്ക് ചാടിയിറങ്ങി ഓടിപ്പോയി.
യുവാവ് അമ്മുവിന്റെ ശരീരത്തിലേക്ക് നോക്കാതെ ഊരിപ്പോയ പാന്റ് എടുത്തു നീട്ടി. വാവിട്ട് കരഞ്ഞു കൊണ്ട് അവള്‍ അത് വാങ്ങി ഉടുത്തു. കീറിപ്പോയ മേല്‍വസ്ത്രം ഇട്ടിട്ട് അത് കൈ കൊണ്ട് ചുറ്റിപ്പുടിച്ചു നഗ്‌നത മറക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തന്റെ ഷര്‍ട് ഊരിക്കൊടുത്തു. പിന്നെ അവളെ ചേര്‍ത്ത് പിടിച്ചു റോഡിലേക്കിറങ്ങി. മൊബൈല്‍ ഫോണും വമിറ പേഴ്‌സും എവിടെയോ വീണിട്ടുണ്ട്. അവള്‍ക്ക് അതൊന്നും ഓര്‍മ്മയില്ല. അയാള്‍ തന്നെ അമ്മുവിന്റെ അച്ഛന്റെ നമ്പറിലേക്ക് തന്റെ ഫോണില്‍ നിന്ന് വിളിച്ചു അമ്മു നില്‍ക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു. കാര്യം അറിയാതെ കാറുമായി വന്ന രാജന്‍ കണ്ട കാഴ്ച!
ഇവനോ..? ആ യുവാവിനെ നിലാവെട്ടത്തില്‍ മനസ്സിലായ രാജന്റെ രക്തം തിളച്ചു. അയാളുടെ കണ്ണുകളില്‍ ക്രോധം ജ്വലിച്ചു. ആ യുവാവിനെ ആക്രമിക്കാന്‍ വേണ്ടി രാജന്‍ ശ്രമിച്ചപ്പോള്‍ അമ്മു പൊട്ടിക്കരഞ്ഞു കൊണ്ട് ക്ഷീണിച്ച കൈകള്‍ കൊണ്ട് അരുതെന്ന് പറഞ്ഞ്, പിന്നെ യുവാവിന്റെ നെഞ്ചിലേക്ക് വീണ് കൈകൂപ്പി കരഞ്ഞു. ഒന്നും മനസ്സിലാവാതെ അന്ധാളിച്ചു പോയ
💬 Comments
View all comments