Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
രാജന്‍ തന്റെ പൂമ്പാറ്റകുഞ്ഞിനെ ചേര്‍ത്തു പിടിച്ചു നിറകണ്ണുകളുമായി വാഹനത്തിലേക്ക് തലയും കുനിച്ചു നടന്നു പോയി. റോഡിലേക്ക് കേറുന്നതിനിടയില്‍ രാജന്‍ ഒന്ന് നിന്നു.
' താന്‍ ഡാമില്‍ വീണു മരിച്ചു പോയ കോയയുടെ മകനല്ലേ. '? ഇന്നര്‍ ബനിയന്‍ മാത്രമിട്ട് തന്റെ പിന്നില്‍ നടന്ന് വരുന്ന യുവാവിനോട് അയാള്‍ ചോദിച്ചു. അതെ എന്ന് മൂളിയിട്ട് ആ യുവാവ് തന്റെ പഴഞ്ചന്‍ ബുള്ളെറ്റ് ന്റെ അടുത്തേക്ക് ഒന്നും സംഭവിക്കാത്തത് പോലെ നിസ്സാരനായി നടന്ന് പോയി. അതില്‍ കേറി ശരവേഗം ഓടിച്ചു പോയി. ഇരുട്ടില്‍, നിശബ്ദതയില്‍ ആ വാഹനത്തിന്റെ ശബ്ദം നേര്‍ത്തില്ലാതാവുന്നത് വരെ അമ്മു കാറില്‍ കയറാതെ അയാള്‍ പോയ ഭാഗത്തേക്ക് നോക്കികൊണ്ട് നിന്നു.
ഭാഗം 11:
'ആ ധീരയുവാവാണ് നീ ഇപ്പോള്‍ കെട്ടിപ്പിടിച്ചിരിക്കുന്ന ഈ യുവാവ്.' ചുരം കയറി യാത്രക്കാര്‍ക്ക് വിശ്രമിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും മറ്റുമുള്ള ഒരു ്ശലം പോയിന്റ്ല്‍ നിര്‍ത്തിയ ബുള്ളെറ്റ്ല്‍ തന്റെ പിന്നില്‍ കെട്ടിപ്പിടിച്ചിരിക്കുന്ന ശരികയോട് പാതി കളിയായി വാഹിദ് പറഞ്ഞു നിര്‍ത്തി. അവളുടെ കൈകള്‍ അവനെ ഒന്ന് കൂടി മുറുക്കി. പുറകില്‍ മിന്നാമിനുങ് പോലൊരു ചെറിയൊരു ഉമ്മയും കൊടുത്തു.
പാതിരാവിനു നല്ല തണുപ്പുണ്ട്.അവള്‍ക്ക് വിറക്കുന്നത് അവന്‍ കണ്ടു. അപ്പുറത്തെ തട്ടുകടയില്‍ ചില ടൂറിസ്റ്റ് യാത്രക്കാരും ബൈക്ക് റൈഡേഴ്സും ഫുഡ് കഴിക്കുന്നു. പുകവലിക്കുന്നു. വിളക്ക് കാലിലെ മഞ്ഞ വെളിച്ചം മൂടല്‍ മഞ്ഞിന്റെ നരച്ച കുളിരിലൂടെ പരന്നൊഴുകുന്നു. ഇന്നും നിലാവുണ്ടല്ലോ ന്ന് വാഹിദ് ശ്രദ്ധിച്ചു.
' ഇപ്പൊ മനസ്സിലായോ ഞാന്‍ എങ്ങിനെ അമ്മുവിന്റെ ഇക്കയായി ന്ന്. '? അവന്‍ അവളെ ബൈക്ക്ല്‍ നിന്നിറക്കിയിട്ട് ചോദിച്ചു. അവളുടെ കണ്ണുകളില്‍ ഇപ്പോഴും
💬 Comments
View all comments