Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
കടല്‍തിളക്കം കണ്ടു. ഈ പെണ്ണിന് കരയാന്‍ മാത്രേ ഇപ്പോള്‍ അറിയൂ? അവന്‍ സംശയിച്ചു.
'നീ എത്ര നല്ലൊരു മനുഷ്യനാണ് വാഹീ. എന്നെ ഇട്ടേച്ചു എന്നെങ്കിലും പോയാല്‍ ഞാന്‍ പിന്നെ ഇല്ല. എനിക്കിപ്പോ പേടിയാവുന്നെടാ. ഓരോന്ന് ആലോചിച്ചു കൂട്ടി എനിക്ക് സ്വബോധം ഇല്ലാണ്ടാവുമോ. ന്നാലും വേണ്ടില്ല, നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. ഭ്രാന്ത്വമാവുന്നെങ്കില്‍ ആയിക്കോട്ടെ.' അവള്‍ മഞ്ഞിലൂടെ നിലാവ് തെളിയും പോലെ കണ്ണീരിലൂടെ മന്ദഹസിച്ചു.
അവനോട് ചേര്‍ന്നു നിന്ന് മുഖം ഉയര്‍ത്തി അവന്റെ കണ്ണിലേക്കു നോക്കി കൊച്ചു കുഞ്ഞിനെ പോലെ നിന്നു.
'ഇതിപ്പോ എത്ര വട്ടമായി നീ പറയുന്നു, മരിക്കും, ജീവനോടെ ഉണ്ടാവില്ല ന്നൊക്കെ. കരച്ചിലും ചാവലും..നിനക്ക് ഇതെന്താ പറ്റിയത് മോളെ. എനിക്ക് സങ്കടം വരുന്നു, ദേഷ്യവും.' വാഹിദ് ചെറിയ ഈര്‍ഷ്യയോടെ പറഞ്ഞ്. അവന്‍ ദേഷ്യപ്പെട്ടു എന്ന് മനസ്സിലായ ശാരികയുടെ ഉള്ളു വിറച്ചു. അവള്‍ക്ക് ആധികേറി ആസ്വസ്ഥമായി.
' ഇല്ല ഇല്ല. ഇനി പറയില്ല വാഹീ. എന്നോട് ദേഷ്യപ്പെടല്ലേ. എനിക്ക് നിന്നെ സ്‌നേഹിക്കാതെ മരിക്കാന്‍ ഇഷ്ടമല്ല ടാ. ഈ സ്‌നേഹം കൊണ്ടാവും, ഇപ്പൊ അങ്ങ് മരിച്ചു പോയെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുവാ ഏത് സമയവും. ആ മനസ്സ് തുറന്നു പറഞ്ഞ് പോകുന്നതാ. ഇനി പറയില്ല. വാഹീ, എനിക്ക് നീയല്ലാതെ സ്വന്തം ന്ന് പറയാന്‍ ഒരാളും ചൂണ്ടിക്കാണിക്കാന്‍ ഇന്നീ ലോകത്തില്ല ടാ. നിന്നെ ജീവനാ ടാ. എനിക്ക് നിന്നെ പേടിയാ. ' അവളുടെ തൊണ്ടയൊന്ന് ഇടറി.
'എന്തിന്, ഞാന്‍ ഗുണ്ടയൊന്നും അല്ലല്ലോ ശാരീ. അന്ന് അറിയാതെ ഒന്ന് തല്ലിപ്പോയി. എനിക്ക് നിന്നെ അത്രയേറെ ഇഷ്ടം ആയത് കൊണ്ടാ നീ നായെ ന്ന്
💬 Comments
View all comments