0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 13.2K

ഓര്‍ത്തിട്ടല്ലേ.' അവന്‍ അവളുടെ താടിക്ക് പിടിച്ചു കുലുക്കി ക്കൊണ്ട് പറഞ്ഞു. അവളുടെ കവിള്‍ ചുവന്നു തുടുത്തു.

'വാഹീ, മതി ഈ തണുപ്പില്‍ ഇരുന്നത്. നമുക്ക് വീട്ടിലേക്ക് പോകാന്നേ'. ശാരിക പറഞ്ഞു. അത് പറയുമ്പോള്‍ എത്ര ശ്രമിച്ചിട്ടും ചുണ്ടില്‍ പൊടിഞ്ഞ നാണത്തില്‍ കുതിര്‍ന്ന ഒരു കള്ളച്ചിരി മറച്ചു പിടിക്കാന്‍ അവള്‍ക്കായില്ല. അവനും അവളെ കളിയാക്കുന്ന പോലെ തലയിളക്കിക്കൊണ്ട് പുഞ്ചിരിച്ചു കൊണ്ടിരുന്നു.

അവള്‍ കൃത്രിമ ദേഷ്യത്തോടെ അവന്റെ തലപിടിച്ചു വലിച്ചു.

അവന്‍ അവളുടെ തോളില്‍ കൈയിട്ട് തട്ടുകടയിലേക്ക് നടന്നു. നല്ല ചൂട് ചായയും പൊറോട്ടയും ബീഫും ഓര്‍ഡര്‍ ചെയ്തു കുറച്ച് മാറി ടേബിളിന് മുന്നില്‍ പോയിരുന്നു. മലയിറങ്ങി വരുന്ന തണുത്ത കാറ്റില്‍ അവള്‍ വിറക്കുന്നുണ്ട്. മുടിയിഴകള്‍ എണ്ണമയമില്ലാതെ കാറ്റിന്റെ ലാളനകള്‍ക്കൊത്തു പൊട്ടിച്ചിരിക്കുന്നു. അരുണാഭമായ കവിള്‍തടങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന തുടുത്തു ചുവന്നു നനവാര്‍ന്ന വലിയ ചുണ്ടുകള്‍ ചെറുതായി വിറക്കുന്നു. വട്ടമുഖത്തിന് അസാധ്യമായ സൗന്ദര്യം നല്‍കുന്ന തത്തച്ചുണ്ട് പോലെയുള്ള വടിവൊത്ത നാസികയും കീഴ്താടിയും. എന്തൊരു സൗന്ദര്യമാണ് ഈ പെണ്ണിനെന്ന് അവന്‍ ചിന്തിച്ചു. ആ അഴക് കണ്ട് അവന്‍ അവളെ തന്നെ നോക്കിയിരുന്നു പോയി. മുഖം തുടുത്തു തന്നെയിരിക്കുന്നുവെങ്കിലും നല്ല തളര്‍ച്ചയും ഉറക്കച്ചടവും വ്യക്തമായി കാണാമായിരുന്നു. അവള്‍ നന്നേ ക്ഷീണിച്ചിട്ടുണ്ട് എന്ന് വാഹിദ് മനസ്സിലാക്കി.

അവന്‍ തന്നെത്തന്നെ പരിസരബോധമില്ലാതെ നോക്കിയിരിക്കുന്നത് കണ്ട് ശരികയ്ക്ക് നാണം തോന്നി. അവളുടെ മുഖം കൂടുതല്‍ തുടുത്തു.

'എന്തോന്നാ വായിനോക്കി ഇങ്ങനെ നോക്കിക്കൊണ്ടിരിക്കാന്‍.. മുമ്പ് കണ്ടിട്ടില്ലേ. ഇനിയൊന്നും ബാക്കിയില്ലല്ലോ കാണാനായിട്ട്.' അവള്‍ അവനെ കളിയാക്കി.

'എത്ര കണ്ടാലും പുതുമ പോകാത്ത അത്ഭുതമല്ലേ നീ. എനിക്ക് ഇങ്ങനെ കണ്ടോണ്ടിരിക്കണം.' അവന്‍ ആത്മാര്‍ത്ഥമായി

💬 Comments

View all comments