0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 13.2K

തന്നെ പറഞ്ഞു. അത് കേട്ട് അവള്‍ക്ക് എന്ത് പറയണം ന്ന് പെട്ടന്ന് വാക്കുകള്‍ കിട്ടിയില്ല. ഒടുക്കം മനസ്സ് തുറന്ന് കാണിക്കുന്ന പോലെ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു.

'എങ്കിലെ, ചുമ്മാ ഇങ്ങനെ കൊണ്ട്‌നടക്കാതെ എന്നെയങ്ങു കെട്ടി കൊച്ചുങ്ങളേം തന്ന് വീട്ടില്‍ ഇരുത്തിയേക്ക്.' അവളുടെ കണ്ണും കവിളും ചുണ്ടും നിറഞ്ഞു ചിരിച്ചു. അവളുടെ സാന്നിധ്യത്തില്‍ തനിക്ക് ചുറ്റും സന്തോഷത്തിന്റെ ധൂളികള്‍ പാറിപ്പറക്കുന്നത് പോലെ തോന്നി അവന്.  ശാന്തമായിരുന്ന ദിനരാത്രങ്ങള്‍ വാചാലമാകുന്നു, തന്റെ ചോദനകള്‍ സജീവമാകുന്നു.

അവന്റെ ചുണ്ടില്‍ ഒരു മന്ദഹാസം തങ്ങിനില്‍ക്കുന്നത് കൗതുകത്തോടെ അവള്‍ നോക്കിയിരുന്നു. ഇരിക്കുമ്പോളും നില്‍ക്കുമ്പോളും നടക്കുമ്പോളും എവിടെയോ കാലുകള്‍ക്കിടയില്‍ ഒരു നീറ്റല്‍. അതിന്റെ കാരണം ഓര്‍ക്കുമ്പോള്‍ നെഞ്ചില്‍ ഒരു തിടുക്കവും ശരീരത്തിന് ഭാരക്കുറവും വന്ന് പോകുന്നത് പോലെ അവള്‍ക്ക് തോന്നി. എളുപ്പം വീട്ടിലേക്ക് എത്തിയെങ്കില്‍ എന്ന് ആശിച്ചു. പക്ഷെ ആരുമില്ലാതെ താനും അവനും മാത്രമായിരുന്നെങ്കില്‍ എന്ന് കൊതിച്ചു. കുറേ കെട്ടിപിടിച്ചു മിണ്ടിമിണ്ടി കിടക്കാന്‍, പതിയെ അവന്റെ കൈത്തലം താങ്ങാക്കി കിടന്നുറങ്ങാന്‍ അവള്‍ കൊതിച്ചു. അപ്പോഴേക്കും ഭക്ഷണം വന്നു. ചൂടുള്ള ചായ ആ തണുപ്പില്‍ തൊണ്ടയിലൂടെ ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോള്‍ ഒരുന്മേഷം തോന്നി അവള്‍ക്ക്. ആവി പറക്കുന്ന ബീഫും പൊറോട്ടയും. പൊതുവെ ഇത്തരം കടകളില്‍ നിന്ന് ഭക്ഷണം കഴിക്കാത്ത അവള്‍ക്ക് ആ ഭക്ഷണത്തിന്റെ സ്വാദ് പുതുമയായിരുന്നു. അവന്റെയൊപ്പമായത് കൊണ്ടായിരിക്കണം, ഈ രാവും ഈ യാത്രയും ഇത്രയേറെ മനോഹരമെന്ന് അവള്‍ക്ക് തോന്നി. അവന്റെയൊപ്പമുള്ള എന്തും തനിക്ക് എത്ര സുന്ദരവും ലഹരിയുമാണ്. അവള്‍ പൊറോട്ട  നുള്ളിയെടുത്തു ബീഫില്‍ മുക്കി അവന് നീട്ടി. അവന്‍ അത് വാങ്ങാന്‍ കൈനീട്ടിയപ്പോള്‍ ശുണ്ഠിയോടെ മുഖം

💬 Comments

View all comments