Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
ഉള്ള് പുകയുന്നുണ്ട്. അതവന് മനസ്സിലായി. ഇക്കയോ എന്നൊരു ആശ്ചര്യ ചോദ്യം അലീനയുടെയും സജ്നയുടെയും ചുണ്ടില്‍ നിന്ന് മെല്ലെ പുറത്തേക്ക് വന്നു. അവര്‍ കണ്ണ് മിഴിച്ചു പരസ്പരം നോക്കി. പിന്നെ മുഖം ഇരുണ്ടു.
'ഹ താന്‍ വിടെടോ. അവരോടു തമാശ പറഞ്ഞതല്ലേ'. വാഹിദ് അവളെ ആശ്വസിപ്പിക്കാന്‍ എന്നോണം രംഗം ഒന്ന് തണുപ്പിക്കാന്‍ ശ്രമിച്ചു. അവള്‍ തിരികെ ഒന്നും പറയുന്നില്ല, അവനെ നോക്കി അതെ നില്‍പ്പ് നില്‍ക്കുന്നു. എടുത്തടിച്ച പോലെ തന്തക്ക് പറയേണ്ടതാണല്ലോ എന്ന് അലീന ചിന്തിക്കാതിരുന്നില്ല.
'ഇത് ഒരു സ്ഥാപനമല്ലേ ഇക്കാ. അല്ലാതെ വേറെ വല്ല പരിപാടിക്കും ആളെ തപ്പുന്ന സ്ഥാപനമല്ലല്ലോ. അതും നമ്മുടെ മെയിന്‍ അട്ട്രാക്ഷന്‍ ആയ ഫ്രണ്ട് ഓഫീസില്‍ ഇരുന്നു തന്നെ ഫ്‌ളിര്‍ട്ടിങ്.' അവള്‍ തളര്‍ന്നത് പോലെ തണുത്ത സ്വരത്തില്‍ ചൂടായി.
'മാഡം, ഞങ്ങള്‍.. വെറുതെ ഒരു തമാശക്ക്. ഇക്ക ഇവിടുത്തെ ഡ്രൈവര്‍ അല്ലേ, പുറത്ത് നിന്നുള്ള ആരും അല്ലല്ലോ. അതാ.' സജ്ന വിക്കിവിക്കി പറഞ്ഞു.
'ചീീീ.. ഒല ശ െിീ േമ റൃശ്‌ലൃ മി്യാീൃല.' എടുത്തടിച്ചത് പോലെ അവളുടെ ശബ്ദം പൊങ്ങി. ആ രണ്ട് പെണ്‍കുട്ടികളും തലകുനിച്ചു.
'ഹി ഈസ് മൈ സെക്രട്ടറി.. ഹി ഈസ് മൈ മാനേജര്‍. ആന്‍ഡ് ഓള് ഇന്‍ ഓള്‍.'. അന്തം വിട്ട് നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളെയും നോക്കി നില്‍ക്കുന്ന വാഹിദ്‌ന് പക്ഷെ ഭാവമാറ്റം ഒന്നും വന്നില്ല. ഇതിനേക്കാള്‍ വലിയ സ്ഥാനമാണ് തനിക്ക് അവള്‍ തന്നിരിക്കുന്നത്. അപ്പൊ പിന്നെ ഇതൊക്കെ എന്തിന്.!
പുറത്തു രാജന്റെ കാര്‍ വന്ന് നില്‍ക്കുന്നതും അതില്‍ നിന്ന് അയാളും അമ്മുവും ഇറങ്ങി വരുന്നതും അവര്‍ കണ്ടു.
💬 Comments
View all comments