Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
രാജന്‍ രാവിലേ വന്നിരുന്നില്ല എന്ന് അപ്പോഴാണ് വാഹിദ് മനസ്സിലാക്കിയത്.
'എന്താ ഇവിടൊരു ആള്‍ക്കൂട്ടം. ഇവിടെയാണോ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗ്?' അയാള്‍ ഒരു തമാശ ചോദിച്ചു. അമ്മു നേരെ വന്ന് വാഹിദിനെ പുറകിലൂടെ ഒന്ന് ചുറ്റിപ്പിടിച്ചു പുറത്തു നല്ലൊരു കടി വച്ചു കൊടുത്തു.
'എടീ എരണം കെട്ടവളെ ഇവിടെ സീന്‍ ഡാര്‍ക്ക് ആണ്. അപ്പോഴാ അവളുടെ കുറുക്കന്‍ കളി. ഒറ്റ വീക് വച്ചു തന്നാല്‍ ഉണ്ടല്ലോ.'
' കൊടുക്ക് കൊടുക്ക്. എന്റെ കൈയില്‍ നിന്ന് കിട്ടാത്തതിന്റെ കുറവുണ്ട്. താന്‍ ആകുമ്പോ ആവശ്യത്തിന് പാകത്തില്‍ കൊടുത്തോളും. ' രാജന്‍ ചിരിച്ചു, ഒപ്പം ശാരികയും. ഇതൊക്കെ കണ്ട് അപമാനിതര്‍ ആയത് പോലെ ആ രണ്ട് പെണ്‍കുട്ടികളും തലയും കുനിച്ചു നിന്നു. ജോലിക്കാര്‍ ആയത് കൊണ്ടല്ലേ തങ്ങള്‍ക്ക് ഈ അപമാനം നേരിടേണ്ടി വന്നത് എന്നവര്‍ക്ക് തോന്നി. ഒരു തമാശ പറഞ്ഞതിനാണ് ഈ നാടകമൊക്കെ. എന്നിട്ട് അതെ ഞങ്ങളുടെ മുന്നില്‍ തങ്ങള്‍ കൊതിക്കുന്ന വ്യക്തിയെ കെട്ടിപ്പിടിച്ചു കടിച്ചു പറിക്കുന്നത് നോക്കി ആസ്വദിക്കുന്നു. വിവേചനത്തിന്റെ അപമാനം ഭാരം കൊണ്ട് അവരുടെ കണ്ണുകള്‍ കലങ്ങി. തല കുനിഞ്ഞു തന്നെയിരുന്നു. വാഹിദ് അത് ശ്രദ്ധിക്കുകയും ചെയ്തു.
'രാജേട്ടാ നിങ്ങള്‍ ചെല്ലൂ, ഞാനും ഈ തള്ളേം ഇപ്പൊ അങ്ങ് വന്നേക്കാം.' അവന്‍ ശാരികയെ ഒന്ന് കളിയാക്കി പറഞ്ഞു. അവളുടെ കണ്ണിലൊരു കുസൃതി മിന്നിമാഞ്ഞു. പക്ഷേ അവന്‍ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ കനപ്പിച്ചു നിന്നു. രാജന്‍ ചിരിച്ചു.
'തള്ളയോ.. എന്റെ ചേച്ചിയോ.. താന്‍ പോടോ കിളവാ.' അമ്മു അവനെ ഒരു തള്ള് തള്ളിയിട്ടു രാജന്റെ ഒപ്പം പോയി. വാഹിദ് അവളെ കൈപിടിച്ച്
💬 Comments
View all comments