0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 13.3K

ഡസ്‌ക് ന്റെ അടുത്തേക്ക് ചെന്ന് തല കുനിച്ചു കണ്ണ് നിറഞ്ഞു നില്‍ക്കുന്ന സ്റ്റാഫിന്റെ മുന്നില്‍ നിന്നു.

'എടോ നിങ്ങള്‍ ന്താ തൂക്കം ബാധിച്ച കോഴികളെ പോലെ. തലപൊക്കേടോ കാന്താരികളെ.' അവന്‍ തമാശ പോലെ പറഞ്ഞു. ശാരിക ഒരു ഞെട്ടലോടെ അവനെ നോക്കി. അവളിപ്പോ കരയും എന്ന ഭാവത്തില്‍ നില്‍ക്കുന്നു.

'ഇവളേ, ഈ മാഡംണ്ടല്ലോ.. ആളൊരു പാവമാണ്. ഒരുപാട് വര്‍ഷമായി ഞാന്‍ ഇവടെ പിന്നാലെ നടക്കുന്നു, സ്‌നേഹം കൊണ്ടാ. ഇവള്‍ വളഞ്ഞില്ല. അങ്ങനെ ഇവിടെ ഡ്രൈവര്‍ ആയി കേറിക്കൂടി. അത് കൊണ്ട് നിങ്ങളൊക്കെ  എന്നോട് തമാശ പറഞ്ഞാല്‍ പോലും ഈ മാഡം കരുതും ഞാന്‍ എല്ലാ പെണ്ണുങ്ങളോടും ഇങ്ങനെയാണ്, നിങ്ങളെയൊക്കെ ചീത്തയാക്കാനുള്ള തന്ത്രം ആണെന്ന്. ആ ഭയം കൊണ്ടാ ഇങ്ങനെ ചൂടായത് കാര്യമാക്കണ്ട.' അവന്‍ ഒരു നാടകം കളിച്ചു.

'ശാരീ.. ശരിയല്ലേ.? അവന്‍ അവളോട് ചോദിച്ചു. അവള്‍ ഇല്ലെന്നോ ഉണ്ടെന്നോ പറഞ്ഞില്ല.

'അപ്പൊ പ്രശ്‌നം കഴിഞ്ഞു. ഇവള്‍ക്ക് വേണ്ടി ഞാന്‍ ീൃെൃ്യ പറയുന്നു. ഞാന്‍ കാരണം ആണല്ലോ ഇതൊക്കെ. ആ പിന്നെ, എന്റെ എല്ലാ മസ്സിലും ഒരുത്തിക്കു മാത്രം ഉള്ളതാ ട്ടോ. . എനിക്ക് നൂറില്‍ നൂറു ശതമാനം തൃപ്തിയുള്ള ഒരാള്‍ക്ക്. അവള്‍ ആണെങ്കില്‍ ഭൂലോക അഹങ്കാരിയും മുടിഞ്ഞ പണക്കാരിയും. ന്നാലും ഞാനവളെ ഒരു ദിവസം എടുത്തോണ്ട് പോകും, നിങ്ങള്‍ നോക്കിക്കോ. അത് കൊണ്ട് എല്ലാ മസിലും എല്ലാര്‍ക്കും കാണിക്കാനോ തൊട്ട് നോക്കാനോ പറ്റില്ല. അതാ ആ ജാഡയുടെ ഒരു ഇത്..' അവന്‍ ഒന്ന് ചിരിച്ചിട്ട് ശാരികയുടെ കൈ പിടിച്ചു നടന്ന് പോയി. അപ്പോഴും ഉണങ്ങാത്ത കണ്ണീരുമായി അവര്‍

💬 Comments

View all comments