0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

രാധ അല്പം സ്വാഭാവിക മനോനിലയിലേക്ക് വന്നു.

"മാഡം, മാഡത്തെ കാണാൻ എന്ത് ഭംഗിയാ. ഈ ഡ്രെസ്സിൽ അടിപൊളിയായിട്ടുണ്ട്." രാധ നിഷ്കളങ്കതയോടെ പറഞ്ഞു. ശാരിക നിന്നു പൂത്തുലഞ്ഞു. കവിൾ സന്തോഷം കൊണ്ട് ചുവന്നു. രാധയോട് അവൾക്കൊരു സ്നേഹം തോന്നി. അവൾ കുസൃതി കലർന്ന ഒരു ജാഡ അഭിനയിച്ചു വാഹിദിനെ നോക്കി മുഖം ചുളിച്ചു. അവൻ ആ നേരം പോക്ക് ആസ്വദിച്ചു ചിരിച്ചു.

"രാധ ഒന്നുകൂടി നോക്കിയേ. എന്നിട്ട് ശരിക്ക് പറ, ഇവിടെ ആർക്കാ ഗ്ലാമർ എന്ന്." വാഹിദ് അവളെ ഒന്ന് കളിയാക്കാൻ വേണ്ടി രാധയോട് പറഞ്ഞു.

"എന്റെ സാറേ, എന്റെ ഉള്ള ജോലി കളയല്ലേ. അതറിയണമെങ്കിൽ ഒന്ന് തിരിഞ്ഞു നോക്കിയാൽ പോരെ." അവൾ ചിരിച്ചു. അത് കേട്ടതും ശാരിക പെട്ടന്ന് തിരിഞ്ഞ് പിന്നിലേക്ക് നോക്കി. ആ സെക്ഷനിൽ ജോലി ചെയ്യുന്ന എല്ലാ ചെറുപ്പകാരികളും അവനെ നോക്കുന്നു. ശാരിക നോക്കുന്നത് കണ്ടപ്പോൾ അബദ്ധം കൈയോടെ പിടിക്കപ്പെട്ടത് പോലെ അവർ പെട്ടന്ന് നോട്ടം മാറ്റുന്നത് അവൾ കണ്ടു.

"സാറേ, ഒരു പെണ്ണിന്റെ ഭംഗി ആണിന്റെ കണ്ണിലൂടെ നോക്കുമ്പോഴാ. ആണിന്റെ ഭംഗി പെണ്ണിന്റെ കണ്ണിലൂടെ നോക്കുമ്പോഴും. ഇപ്പൊ കണ്ടാ സാറിന്റെ ഹീറോ ലുക്ക്." രാധ അത് പറഞ്ഞപ്പോൾ രണ്ടുപേർക്കും അവളോടൊരു സ്നേഹം തോന്നി. നല്ല പക്വതയുള്ള കുട്ടി.

"സാർ മാഡത്തെ കെട്ടില്ലേ. കണ്ടാലേ അറിയാം ഇഷ്ടത്തിൽ ആണെന്ന്." പെട്ടന്ന് അവൾ പറഞ്ഞു.

"പിന്നെന്താ. എനിക്ക് ഇഷ്ടമാണല്ലോ. ഇഷ്ടം ആണെന്ന് മാത്രമല്ല, ഞാൻ ബോധത്തോടെയുള്ള കാലത്തോളം ഇവളല്ലാതെ മറ്റൊരുത്തിയെ കെട്ടാൻ പോയിട്ട് ഒന്ന് തൊട്ട്പോലും നോക്കില്ല. എന്റെ എല്ലാമാണ് ഇവൾ. എന്റെ ആദ്യ പെണ്ണും അവസാന പെണ്ണും തന്റെ മാഡം തന്നെ." അവൻ ശാരികയുടെ കൈയിൽ കോർത്തു പിടിച്ചു. കവിളുകളിൽ രക്‌തമിരച്ചു കയറി തുടുത്ത മുഖവുമായി, ചെറുതായി നിറഞ്ഞ കണ്ണിലൂടെ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശാരിക അവന്റെ കൈകൾ അടുക്കിപ്പിടിച്ചു

💬 Comments

View all comments