0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

മനോവിഷമം പുറമേ കാണിച്ചില്ലെങ്കിലും അവൾ രാധയുടെ ബിഹേവ് ശ്രദ്ധിച്ചു കൊണ്ട് നിന്നു. വാഹിദിനെ കണ്ടപ്പോൾ ആ കണ്ണിലൊരു തിളക്കം മിന്നിമാഞ്ഞത് അവൾക്ക് എളുപ്പം മനസ്സിലായി.

അത് തന്നെയായിരുന്നു അവളുടെ അങ്കലാപ്പും. അവരുമായി സംസാരിച്ചു തുടങ്ങിയപ്പോൾ ആദ്യമുണ്ടായിരുന്ന ഭയവും ഭക്തിയും ഒന്ന് കുറഞ്ഞു രാധ അല്പം സ്വാഭാവിക മനോനിലയിലേക്ക് വന്നു.

"മാഡം, മാഡത്തെ കാണാൻ എന്ത് ഭംഗിയാ. ഈ ഡ്രെസ്സിൽ അടിപൊളിയായിട്ടുണ്ട്." രാധ നിഷ്കളങ്കതയോടെ പറഞ്ഞു. ശാരിക നിന്നു പൂത്തുലഞ്ഞു. കവിൾ സന്തോഷം കൊണ്ട് ചുവന്നു. രാധയോട് അവൾക്കൊരു സ്നേഹം തോന്നി. അവൾ കുസൃതി കലർന്ന ഒരു ജാഡ അഭിനയിച്ചു വാഹിദിനെ നോക്കി മുഖം ചുളിച്ചു. അവൻ ആ നേരം പോക്ക് ആസ്വദിച്ചു ചിരിച്ചു.

"രാധ ഒന്നുകൂടി നോക്കിയേ. എന്നിട്ട് ശരിക്ക് പറ, ഇവിടെ ആർക്കാ ഗ്ലാമർ എന്ന്." വാഹിദ് അവളെ ഒന്ന് കളിയാക്കാൻ വേണ്ടി രാധയോട് പറഞ്ഞു.

"എന്റെ സാറേ, എന്റെ ഉള്ള ജോലി കളയല്ലേ. അതറിയണമെങ്കിൽ ഒന്ന് തിരിഞ്ഞു നോക്കിയാൽ പോരെ." അവൾ ചിരിച്ചു. അത് കേട്ടതും ശാരിക പെട്ടന്ന് തിരിഞ്ഞ് പിന്നിലേക്ക് നോക്കി. ആ സെക്ഷനിൽ ജോലി ചെയ്യുന്ന എല്ലാ ചെറുപ്പകാരികളും അവനെ നോക്കുന്നു. ശാരിക നോക്കുന്നത് കണ്ടപ്പോൾ അബദ്ധം കൈയോടെ പിടിക്കപ്പെട്ടത് പോലെ അവർ പെട്ടന്ന് നോട്ടം മാറ്റുന്നത് അവൾ കണ്ടു.

"സാറേ, ഒരു പെണ്ണിന്റെ ഭംഗി ആണിന്റെ കണ്ണിലൂടെ നോക്കുമ്പോഴാ. ആണിന്റെ ഭംഗി പെണ്ണിന്റെ കണ്ണിലൂടെ നോക്കുമ്പോഴും. ഇപ്പൊ കണ്ടാ സാറിന്റെ ഹീറോ ലുക്ക്." രാധ അത് പറഞ്ഞപ്പോൾ രണ്ടുപേർക്കും അവളോടൊരു സ്നേഹം തോന്നി. നല്ല പക്വതയുള്ള കുട്ടി.

"സാർ മാഡത്തെ

💬 Comments

View all comments