Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
വർഷാവർഷം കൊടുക്കുന്നതാണ്. ഇനിയിപ്പോ എത്ര തിരക്കായിരിക്കും ന്നോ, വല്ലവനും തട്ടിക്കളയുമോ എന്നൊന്നും അറിയില്ല ല്ലോ. " അവൻ അവസാന വാക്യം ഒരു തമാശ പോലെ പറഞ്ഞു. അവൾക്കത് വല്ലാതെ ബാധിച്ചു.
"ഇക്കാ ന്താ ഇങ്ങനൊക്കെ ചിന്തിക്കുന്നേ. ഞാൻ കാരണം അല്ലേ ഇക്കയ്ക്ക് ഇങ്ങനൊക്കെ സംഭവിച്ചത്." അവൾ കുറ്റബോധത്തോടെ പറഞ്ഞു. അത് കേട്ട് അവൻ മലർന്ന് കിടന്നു അവളെ നോക്കി.
"ഒലക്ക.! നിനക്ക് വേണ്ടി അല്ലെങ്കിൽ പിന്നെ ഞാൻ ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത്. നിനക്ക് വേണ്ടി അല്ലെങ്കിൽ ആർക്ക് വേണ്ടിയാണ് ഞാൻ പോരാടേണ്ടത്. നീയില്ലെങ്കിൽ പിന്നെ ആരാണ് എനിക്കീ ജീവിതത്തിനു അർത്ഥം കണ്ടെത്താൻ ഉള്ളത്. നീ കാരണം തന്നാ. ഞാൻ വന്നത് പോലും നിന്നെ പൊന്നുപോലെ നോക്കാൻ വേണ്ടിയാ. അന്ന് വന്നത് കാവൽ ആയിട്ടാണെങ്കിലും ഇപ്പൊ എന്റെ പോരാട്ടങ്ങളൊക്കെയും ജീവനും ജീവിതവും നീയായിട്ടാണ്. എന്റെ എല്ലാകാര്യവും എനിക്ക് വേണ്ടി തന്നാണ്, കാരണം നീ ഇപ്പോൾ ഞാൻ തന്നെയാണ്, വേറൊരാൾ അല്ല എനിക്ക്. നീ കാരണമല്ല.. ഇമ്മാതിരി കിന്നാരം പറഞ്ഞാ അന്ന് തന്നതിന്റെ ബാക്കി ഒരെണ്ണം കൂടിയുണ്ട് തരാൻ, മറ്റേ കവിളിൽ. പറഞ്ഞേക്കാം."
അവൻ നല്ല ദേഷ്യത്തിൽ ആണെന്ന് ശരികയ്ക്ക് മനസ്സിലായി. ദേഷ്യപ്പെടുമ്പോൾ ആണോ ആണുങ്ങൾക്ക് കൂടുതൽ ഭംഗി. ശരിയാണല്ലോ, ഇക്ക ദേഷ്യപ്പെടുമ്പോൾ കാട്ടുമരങ്ങളിൽ തീ പടരുന്നത് പോലെ.
"ശോ.. കിളവൻ ദേഷ്യത്തിൽ ആണല്ലോ. ദാ അടിച്ചോളൂ. ഇക്കാന്റെ തന്നെ കവിൾ അല്ലേ ഇഷ്ടം പോലെ തന്നോ, but തല്ലി ഗ്ലാമർ കളഞ്ഞിട്ട് വേറെ വല്ലവളേം നോക്കാം ന്ന് തോന്നുന്നുണ്ടെങ്കിൽ പൊന്നു മോനെ കൊന്നുകളയും ഞാൻ." അവൾ കവിൾ കാണിച്ചു കൊടുത്തു.
അവൻ നോവാത്ത രീതിയിൽ ചൂണ്ടു വിരൽ കൊണ്ട് ആ കവിളിൽ ഒന്ന് ഞോണ്ടി. അവൾ ആ വിരലിൽ ഒരു കടി കൊടുത്തു. അവൻ അവളെ വലിച്ചു കിടക്കയിലേക്ക് ഇട്ടിട്ട് കാലുകൾ രണ്ടും തന്റെ
💬 Comments
View all comments