Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
നേരം അകത്തൊരു നിശബ്ദത തളകെട്ടി നിന്നു. ഒടുവിൽ ആ പതിഞ്ഞ ശബ്ദത്തിലുള്ള ആളുടെ ചോദ്യം ഉയർന്നു.
"നമ്മുടെ കഞ്ചാവ് ഏർപ്പാട് അവർക്ക് വല്ല സംശയവും ഉണ്ടോ. അവർ ഫാക്റട്ടറിയിൽ പോയിരുന്നു എന്നല്ലേ പറഞ്ഞത്. പാക്കിങ് ഗോഡൗൺലേക്ക് പോയിട്ടില്ല ല്ലോ ല്ലേ.?" അയാൾ സംശയം ഉന്നയിച്ചു.
"ഇല്ല, നമ്മുടെ ഇടപെടൽ ഇതുവരെ അവർക്ക് മനസ്സിലായിട്ടില്ല. എന്റെ കമ്പനിക്ക് തന്ന എക്സ്പോർട്ട് കോൺട്രാക്ട് cancel ചെയ്തപ്പോ തന്നെ ആ മാഡത്തിന് ഞാൻ ഓങ്ങി വച്ചതാ. അഞ്ചു വർഷത്തേക്ക് അവരുടെ മുഴുവൻ പ്രോഡക്റ്റും ഗൾഫ് മാർക്കറ്റ് എനിക്ക് തന്നതായിരുന്നതാണ്. വർഷം പത്തു കോടി രൂപ എന്ന കണക്കിൽ അമ്പതുകോടിയുടെ ബിസിനസ്സ് ഡീൽ. രണ്ട് വർഷം ഞാൻ ക്യാഷ് ഒന്നും ശരിക്ക് കൊടുത്തില്ല. ആ വകയിൽ 15 കോടി തരാനുള്ളത് തരാതെ കോൺട്രാക്ട് തരാൻ പറ്റില്ലെന്ന് പറഞ്ഞു cancel ചെയ്തു. പണത്തിനു വേണ്ടി കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞു ആ ഊള രാജൻ ആദ്യം കുറേ പിന്നാലെ നടന്നിരുന്നു. But കഴിഞ്ഞ അഞ്ചാറു മാസമായി ഒരു വിവരവും ഇല്ല, ഒരേയൊരു തവണ മാത്രം ഫോണിൽ ഒന്ന് വിളിച്ചു." ജോർജ് മുതലാളി കള്ള് കുമുകുമാ ന്ന് കുടിക്കുന്നത് കേൾക്കാം.
"എന്നിട്ട് എന്ത് പറഞ്ഞു അയാൾ." റോബിൻ ചോദിക്കുന്നു. കള്ള് ഇറക്കിയിട്ട് ജോർജ് മുതലാളി സംസാരം തുടർന്നു.
"കേസ് ഇല്ലാതെ തന്നെ ക്യാഷ് തന്നെക്കൊണ്ട് വീട്ടിൽ കൊണ്ടെത്തിക്കാൻ എനിക്ക് അറിയാം. നീ കുറച്ചുകാലം കൂടി ആ ക്യാഷ് കൊണ്ട് ചോറ് തിന്നോ എന്ന് പറഞ്ഞു നായിന്റെ മോൻ." അയാൾ വെറുപ്പോടെ ആക്രോശിക്കുന്നു.
ചാമി പിന്നെ അവിടെ നിന്നില്ല. കാട്ടുമുത്തപ്പാ ന്റെ ചേച്ചി. ചേച്ചിയാകുമോ ഇവരുടെ ഇന്നത്തെ സദ്യ? ഇവിടെ എവിടെയോ ഒരു പെണ്ണിന്റെ ശവമുണ്ട്. ഈ ചെന്നായകൾ കടിച്ചു കീറിയ ഒരു പാവം കുരുന്നു പെണ്ണ്. അവൻ താഴേക്ക് ഊർന്നിറങ്ങി. അവസാനം
💬 Comments
View all comments